ജി.എം കടുകിന് അനുമതി: രഹസ്യയോഗം റദ്ദാക്കണം –പരിസ്ഥിതി സംഘടനകള്‍
text_fieldsതിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ കടുകിന് അനുമതി നല്‍കാനായി ഈമാസം അഞ്ചിന് ചേരുന്ന ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റിയുടെ (ജി.ഇ.എ.സി) രഹസ്യസമ്മേളനം റദ്ദാക്കണമെന്ന് കേരളത്തിലെ പരിസ്ഥിതി, കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. ജനിതകമാറ്റം വരുത്തിയ വിളകളുടെ പരീക്ഷണവുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി അപകടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സാലിംഅലി ഫൗണ്ടേഷന്‍, തണല്‍, കേരള ജൈവ കര്‍ഷക സമിതി, ഹരിത സേന, വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്നീ സംഘടനകള്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.കടുക് കൃഷിയുള്ള സംസ്ഥാനങ്ങളെല്ലാം ജനിതകമാറ്റം വരുത്തിയ കടുക് തള്ളിയിരിക്കുകയാണ്. സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യത്തിന് കേസ് നിലനില്‍ക്കുമ്പോള്‍തന്നെയാണ് ജി.ഇ.എ.സി യോഗം വിളിച്ചത്.
പൊതുജന പ്രതിഷേധത്തെ കേന്ദ്ര സര്‍ക്കാര്‍ വിലകുറച്ച് കാണുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.