എം.സി.ഡി സമരം: സാമ്പത്തിക ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം –കെജ് രിവാള്‍
text_fieldsബംഗളൂരു: ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മൂന്നു കോര്‍പറേഷനുകളിലെയും സാമ്പത്തിക ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണം. പ്രതിസന്ധി പരിഹരിക്കുന്നതിന് 551 കോടി രൂപ കോര്‍പറേഷനുകള്‍ക്ക് കടം നല്‍കും. അരുണാചല്‍പ്രദേശിനു സമാനമായി ഡല്‍ഹിയിലും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാറിന്‍െറ നീക്കമെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. ബംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നതിനാണ് 551 കോടി അനുവദിക്കുന്നത്. സമരം ഒരാഴ്ച പിന്നിട്ടതോടെ നഗരത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്. തൊഴിലാളികള്‍ സമരം അവസാനിപ്പിക്കണം.
കോര്‍പറേഷനുകളിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികള്‍ ഡല്‍ഹി സര്‍ക്കാറാണെന്ന പ്രതീതിയാണുള്ളത്. കഴിഞ്ഞ 10 വര്‍ഷമായി കോര്‍പറേഷനുകള്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്. ഡല്‍ഹിയില്‍ ഭരണപ്രതിസന്ധിയുണ്ടെന്ന് കാണിക്കാനാണ് കോര്‍പറേഷന്‍ തൊഴിലാളികളെ സമരത്തിനായി ഉപയോഗപ്പെടുത്തുന്നത്. മോദി സര്‍ക്കാറിന്‍െറ ഏകാധിപത്യ മനോഭാവമാണ് പുറത്തുവരുന്നത്.
ബംഗളൂരുവിലെ ജിന്‍ഡാല്‍ നേച്വര്‍ കെയര്‍ ആശുപത്രിയില്‍ 10 ദിവസത്തെ പ്രകൃതിചികിത്സക്കായി കഴിഞ്ഞ 27നാണ് കെജ്രിവാള്‍ ബംഗളൂരുവിലത്തെിയത്. വിട്ടുമാറാത്ത ചുമക്കാണ് കെജ്രിവാള്‍ ഇവിടെ പ്രകൃതിചികിത്സ തേടുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും 10 ദിവസത്തെ ചികിത്സക്കായി അദ്ദേഹം ബംഗളൂരുവിലത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.