തെരഞ്ഞെടുപ്പില്‍ തോറ്റതിന് സോണിയയും രാഹുലും പ്രതികാരം തീര്‍ക്കുന്നു -നരേന്ദ്ര മോദി
text_fieldsഗുവാഹത്തി: പാര്‍ലമെന്‍റ് തടസപ്പെടുത്തുന്നതിലൂടെ 2014ലെ തെരെഞ്ഞടുപ്പില്‍ തോറ്റതിനുള്ള പ്രതികാരം തീര്‍ക്കുകയാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തേയില തോട്ടത്തിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പരാമര്‍ശം. നിഷേധാത്മക രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു കുടുംബം എന്നാണ് മോദി കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചത്. മറ്റു പ്രതിപക്ഷ നേതാക്കള്‍ പാര്‍മെന്‍റ് പ്രവര്‍ത്തിക്കുവാന്‍ കോണ്‍ഗ്രസിനെക്കാള്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2014ലെ തെരെഞ്ഞെടുപ്പില്‍ 400ല്‍ നിന്നും 40സീറ്റിലേക്ക് കൂപ്പുകുത്തിയവര്‍ ഇപ്പോള്‍ മോദിയെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. ഇതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. യാഥാര്‍ഥത്തില്‍ പാവപ്പെട്ട തൊഴിലാളികളോടും ജനങ്ങളോടും പ്രതികാരം ചെയ്യുകയാണ് അവർ -പ്രസംഗത്തില്‍ മോദി പറഞ്ഞു. അസമില്‍ ബി.ജെ.പിക്ക് ഒരു അവസരം നല്‍കണമെന്നും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അടിസ്ഥാന സൗകര്യവികസനത്തിനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന ബജറ്റ് അവതരിപ്പിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.