കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കണമെന്ന് ധനമന്ത്രിമാര്‍
text_fieldsന്യൂഡല്‍ഹി: ഈ മാസം 29ന് അവതരിപ്പിക്കാനുള്ള പൊതുബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സംസ്ഥാന ധനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ആഗോള സാമ്പത്തികമാന്ദ്യം ലോക സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും അതിന്‍െറ ഭാഗമായി കയറ്റുമതിമേഖലയില്‍ തിരിച്ചടി നേരിട്ടിട്ടും ഇന്ത്യ മുന്നേറുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു. സംസ്ഥാനങ്ങള്‍ വളരുമ്പോള്‍ ഇന്ത്യ വളരും എന്ന തത്ത്വത്തില്‍ ഊന്നി കേന്ദ്ര-സംസ്ഥാന കൂടിയാലോചനകളിലൂടെ പദ്ധതി നടത്തിപ്പുകള്‍ കാര്യക്ഷമമാക്കാനാണ് സര്‍ക്കാറിന്‍െറ പ്രഥമ പരിഗണന. കേന്ദ്ര ആവിഷ്കൃത പദ്ധതികള്‍ക്കായി ബജറ്റില്‍ കൂടുതല്‍ വിഹിതം നീക്കിവെക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ആവശ്യപ്പെട്ടു. രണ്ടുവര്‍ഷമായി മഴ കുറവാകയാല്‍ കാര്‍ഷികമേഖലയില്‍ ഏറെ ദുരിതങ്ങളുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. റബര്‍ ഇറക്കുമതിത്തീരുവ കൂട്ടണമെന്നും കര്‍ഷകരെ രക്ഷിക്കാനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. 16 സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍, ധനകാര്യ സെക്രട്ടറിമാര്‍, കേന്ദ്ര സഹമന്ത്രി ജയന്ത് സിന്‍ഹ, സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.