പത്മനാഭസ്വാമി ക്ഷേത്രം ബി നിലവറ തുറക്കണമെന്ന് വിദഗ്ധസമിതി
text_fieldsന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് വിദഗ്ധ സമിതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെങ്കില്‍ ബി നിലവറ കൂടി തുറക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് എം. വേലായുധന് നായര്‍ അധ്യക്ഷനായ വിദഗ്ധ സമിതി നല്കിയ പ്രത്യേക അപേക്ഷയിലാണ് ആവശ്യപ്പെട്ടത്. എ, സി, ഡി, ഇ, എഫ്, ജി, എച്ച് നിലവറകളിലെ കണക്കെടുപ്പ് പൂര്‍ത്തിയായെന്ന് വിദഗ്ധ സമിതി ബോധിപ്പിച്ചു.
ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ പ്രദര്ശിപ്പിക്കുന്നിന് മ്യൂസിയം സ്ഥാപിക്കാവുന്നതാണെന്ന ശിപാര്‍ശയില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കണമെന്നും അപേക്ഷയിലുണ്ട്. മുന്‍ സി.എ.ജി വിനോദ് റായിയുടെ അധ്യക്ഷതയില്‍ സുപ്രീംകോടതി നിയോഗിച്ച ഓഡിറ്റ് അതോറിറ്റിയും ബി നിലവറ തുറക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, ബി നിലവറ തുറക്കരുതെന്ന നിലപാടാണ് രാജകുടുംബത്തിന്േറത്. ബി നിലവറ തുറന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് അവരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.