ഐ.എസിന്‍െറ പേരിലെ കൂട്ട അറസ്റ്റ് സംശയാസ്പദം –ജമാഅത്തെ ഇസ്ലാമി
text_fieldsന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനത്തിന് മുന്നോടിയായി ഐ.എസിന്‍െറ പേരില്‍ മുസ്ലിം യുവാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐ.എസ് ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും അസന്ദിഗ്ധമായി വ്യക്തമാക്കിയതാണെന്ന് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി. ഉറച്ച തെളിവില്ലാതെ സംശയത്തിന്‍െറ പേരില്‍ അറസ്റ്റ് ചെയ്ത മുസ്ലിം യുവാക്കളെ വിട്ടയക്കണം. ഒരു ഇന്ത്യന്‍ മുസ്ലിമും ഐ.എസില്‍ ചേരാനുള്ള സാധ്യതപോലുമില്ല. വര്‍ഗീയനിലപാടുകളില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള അജണ്ടയുമായി മുന്നോട്ടുപോകുന്നത് അവസാനിപ്പിക്കണം.
രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന പ്രസ്താവനയുടെ പേരില്‍ മാത്രം ഒരാളെ ഭീകരനെന്ന് വിളിക്കരുതെന്ന് ജമാഅത്ത് സെക്രട്ടറി നുസ്റത്ത് അലി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. വിചാരണക്കോടതി കുറ്റക്കാരനാണെന്ന് വിധിച്ചശേഷമല്ലാതെ ഒരാളെ ഭീകരനെന്ന് വിശേഷിപ്പിക്കരുത്.രാജ്യത്ത് ജാതികേന്ദ്രീകൃത ധ്രുവീകരണം സംഭവിക്കുന്നതിന്‍െറ ഉദാഹരണമാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിതിന്‍െറ മരണമെന്ന് ജമാഅത്ത് നേതാക്കള്‍ കുറ്റപ്പെടുത്തി. അലീഗഢ് മുസ്ലിം സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ളെന്ന നിലപാട് തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അടുത്ത ബജറ്റിലേക്കുള്ള ജമാഅത്തിന്‍െറ അഭിപ്രായങ്ങളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.