ഇന്ത്യ-യു.എ.ഇ വ്യാപാരത്തില്‍ കുറവുണ്ടായത് സ്വര്‍ണത്തിന് നികുതി ഏര്‍പ്പെടുത്തിയതുമൂലമെന്ന് റിപ്പോര്‍ട്ട്
text_fields
അബൂദബി: ഇന്ത്യ-യു.എ.ഇ ഉഭയകക്ഷിവ്യാപാരത്തില്‍ കുറവുണ്ടായത് സ്വര്‍ണ ഇറക്കുമതിക്ക് ഇന്ത്യ നികുതി ഏര്‍പ്പെടുത്തിയതുമൂലമെന്ന് റിപ്പോര്‍ട്ട്. 2013-14 സാമ്പത്തികവര്‍ഷത്തില്‍ ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം 7500 കോടി ഡോളര്‍ എന്ന റെക്കോഡിലത്തെിയിരുന്നു. എന്നാല്‍, തൊട്ടടുത്തവര്‍ഷം 1500 കോടി ഡോളര്‍ കുറഞ്ഞ് ഇത് 6000 കോടി ഡോളറായി.
രൂപയുടെ മൂല്യം ഇടിയലടക്കം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വര്‍ണ ഇറക്കുമതിക്ക് 10 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെയാണ് വ്യാപാരത്തില്‍ കുറവുണ്ടായത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയുടെ ഏറ്റവുംവലിയ വ്യാപാരപങ്കാളിയെന്ന സ്ഥാനം യു.എ.ഇക്കാണ്. യു.എ.ഇയുടെ ഏറ്റവുംവലിയ രണ്ടാമത്തെ വ്യാപാരപങ്കാളിയാണ് ഇന്ത്യ. 2020ഓടെ ഉഭയകക്ഷിവ്യാപാരം10,000 കോടി ഡോളറില്‍ എത്തിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള വ്യാപാരത്തില്‍ 60 ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നത്. ഇതിന്‍െറ ഭാഗമായി ഇരുരാജ്യങ്ങളും വ്യാപാരത്തില്‍ വൈവിധ്യവത്കരണത്തിന് ലക്ഷ്യമിടുന്നുണ്ടെന്നും ടി.പി. സീതാറാം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.