സര്‍ക്കാര്‍ രൂപവത്കരണം: മെഹബൂബക്ക് ബി.ജെ.പിയുടെ അന്ത്യശാസനം
text_fieldsശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ അസ്വസ്ഥരായ ബി.ജെ.പി പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിക്ക് അന്ത്യശാസനം നല്‍കി.
ഈമാസം 23ന് തുടങ്ങുന്ന പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനത്തിനുമുമ്പ് തീരുമാനമെടുക്കാനാണ് സംസ്ഥാനത്ത് പി.ഡി.പിയുടെ സഖ്യകക്ഷിയായ ബി.ജെ.പി നിര്‍ദേശം നല്‍കിയത്.
അതിനിടെ, ഒന്നുകില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനും അല്ളെങ്കില്‍ ബി.ജെ.പി ബന്ധം ഒഴിവാക്കി തെരഞ്ഞെടുപ്പിനെ നേരിടാനും മെഹബൂബയോട് മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്നാല്‍ തങ്ങള്‍ ബി.ജെ.പിയെ പിന്തുണക്കില്ളെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍െറ മരണത്തെ തുടര്‍ന്ന് കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലാണ്. ഗവര്‍ണര്‍ എന്‍.എന്‍. വോറ വ്യാഴാഴ്ച രണ്ട് റിട്ട. ഐ.എ.എസ് ഓഫിസര്‍മാരെ തന്‍െറ ഉപദേശകരായി നിയമിച്ചിരുന്നു. ഗവര്‍ണര്‍ ഭരണം നീളും എന്നതിന്‍െറ സൂചനയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.