സിയാചിൻ മഞ്ഞുവീഴ്ച: സൈനികനെ ജീവനോടെ കണ്ടെത്തി
text_fieldsശ്രീനഗർ: സിയാച്ചിനിൽ ആറ് ദിവസം മുമ്പ് മഞ്ഞുമല ഇടിഞ്ഞ് കാണാതായ സൈനികരിൽ ഒരാളെ ജീവനോടെ കണ്ടെത്തി. കർണാടക സ്വദേശിയായ ലാൻസ് നായക് ഹനമൻഥാപ്പയെയാണ് ജീവനോടെ കണ്ടെത്തിയത്. മഞ്ഞുപാളിക്കടിയിൽ 25 അടി താഴ്ചയിൽ നിന്നാണ് ഥാപ്പയെ സൈന്യം രക്ഷപെടുത്തിയത്. കണ്ടെത്തേമ്പാൾ നേരിയ മിടിപ്പ് മാത്രമാണ് ഥാപ്പയുടെ ശരീരത്തിലുണ്ടായിരുന്നത്. അഞ്ച് പേരെ കണ്ടെത്തിയെങ്കിലും ഹനമൻഥാപ്പ മാത്രമാണ് ജീവനോടെ അവശേഷിച്ചത്. മരിച്ച മറ്റുള്ളവരെ തിരിച്ചറിഞ്ഞു.
അത്ഭുതകരമായ രക്ഷപെടലാണ് ഇതെന്ന് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഡിഎസ് ഹൂഡ പറഞ്ഞു. ഹനമൻ ഥാപ്പയുടെ നില ഗുരുതരമാണെങ്കിലും പ്രതീക്ഷക്ക് വകയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഡൽഹിയിൽ ചികിത്സ ഒരുക്കാനും സൈന്യം ശ്രമിക്കുന്നുണ്ട്.
മദ്രാസ് റെജിമെനൻറിലെ ജൂനിയർ കമീഷൻഡ് ഒാഫിസർ അടക്കം വിവിധ റാങ്കുകളിലുള്ള 10 പേരെയാണ് ഫെബ്രുവരി മൂന്നിന് മഞ്ഞു വീഴ്ചയിൽ കാണാതായത്. കൊല്ലം കുണ്ടറ മൺറോതുരുത്ത് സ്വദേശി സുധീഷും അപകടത്തിൽ പെട്ടു. അപകടത്തിൽ പെട്ടവർ ജീവിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഫെബ്രുവരി നാലിന് സൈന്യം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.