രാമക്ഷേത്ര നിര്‍മാണം: ആര്.എസ്.എസ് സമൂഹമാധ്യമ പ്രചാരണത്തിന്
text_fieldsന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കുന്നു. ഇതിന് മുന്നോടിയായി 20ന് പ്രത്യേക പരിശീലനപരിപാടി സംഘടിപ്പിക്കും. ‘രാമക്ഷേത്രം ഒരു യാഥാര്‍ഥ്യം’ എന്നാണ് പരിപാടിയുടെ പേര്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് വിഷയം അവതരിപ്പിക്കുക. ഫേസ്ബുക്, ട്വിറ്റര്‍, വാട്സ്ആപ് തുടങ്ങിയവ പ്രചാരണത്തിന് ഉപയോഗിക്കും. പ്രശ്നം പുതുതലമുറക്കിടയില്‍ സജീവമാക്കുകയാണ് ലക്ഷ്യം. കേസുമായി ബന്ധപ്പെട്ട കോടതിവിധികള്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടത്തെലുകള്‍, രാമക്ഷേത്രം നിര്‍മിക്കണമെന്ന് പറഞ്ഞിട്ടുള്ള മുസ്ലിം നേതാക്കളുടെ പ്രസ്താവനകള്‍ തുടങ്ങിയവ ഉപയോഗിച്ചായിരിക്കും പ്രചാരണം.
അതിനിടെ, പാര്‍ലമെന്റ് നിയമത്തിലൂടെയോ കോടതിവിധിയിലൂടെയോ മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കൂ എന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ആര്.എസ്.എസ് മാധ്യമവക്താവ് രാജീവ് ദുലി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.