പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓഫിസിലെ റെയ്ഡ്; പിടിച്ചെടുത്ത രേഖകള്‍ സി.ബി.ഐ തിരിച്ചുനല്‍കേണ്ടതില്ളെന്ന് ഹൈകോടതി
text_fieldsന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിന്‍െറ ഓഫിസില്‍നിന്നും പിടിച്ചെടുത്ത രേഖകള്‍ തിരിച്ചുനല്‍കേണ്ടതില്ളെന്ന് ഡല്‍ഹി ഹൈകോടതി. ഡിസംബര്‍ 15ന് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ തിരികെ നല്‍കണമെന്ന വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. പ്രത്യേക കോടതിയുടെ ഉത്തരവ് നിയമാധികാരങ്ങളുടെ പരിധി ലംഘിക്കുന്നതും വൈരുധ്യങ്ങളുള്ളതുമാണെന്ന് ജസ്റ്റിസ് പി.എസ്. തേജി വിമര്‍ശിച്ചു. പിടിച്ചെടുത്ത രേഖകള്‍ ആപ് സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതല്ളെന്ന് ഹരജിയില്‍ സി.ബി.ഐ ചൂണ്ടിക്കാട്ടി. രേഖകളുടെ പ്രസക്തി അന്വേഷണത്തിന്‍െറ പ്രാഥമികഘട്ടത്തില്‍ വെളിപ്പെടുത്തിയാല്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ ദോഷകരമായി ബാധിക്കും. രേഖകളുടെ പകര്‍പ്പ് ഡല്‍ഹി സര്‍ക്കാറിന് നല്‍കിയിട്ടുണ്ടെന്നിരിക്കെ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്ന വാദം ശരിയല്ളെന്നും സി.ബി.ഐ വാദിച്ചു.
സര്‍ക്കാര്‍ ടെന്‍ഡറുകള്‍ നേടാന്‍ ഒൗദ്യോഗിക പദവി ഉപയോഗിച്ച് സ്വകാര്യ കമ്പനിയെ സഹായിച്ചെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഡിസംബര്‍ 15ന് സി.ബി.ഐ റെയ്ഡ് നടത്തിയത്. എന്നാല്‍, ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായിരിക്കെ അരുണ്‍ ജെയ്റ്റ്ലി നടത്തിയ ക്രമക്കേടുകളെ സംബന്ധിക്കുന്ന രേഖകള്‍ പിടിച്ചെടുക്കാനാണ് റെയ്ഡ് നടത്തിയതെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.