കര്‍ണാടക മുഖ്യമന്ത്രിയുടെ വാച്ചിനെച്ചൊല്ലി വാക്പോര്
text_fieldsബംഗളൂരു: ജില്ലാ പഞ്ചായത്ത്, താലൂക്ക് തെരഞ്ഞെടുപ്പ്, നിയമസഭാ ഉപതെരഞ്ഞെടുപ്പ് എന്നിവയുടെ പ്രചാരണച്ചൂടിനിടെ കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ വാച്ചിനെച്ചൊല്ലിയും വാക്പോര്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രത്നങ്ങള്‍ പതിച്ച വാച്ചിന് 50 ലക്ഷത്തിന് മുകളില്‍ വിലയുണ്ടെന്ന് ആരോപിച്ച് ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്തത്തെിയതോടെയാണ് വാക്പോരിന് തുടക്കം.
സിദ്ധരാമയ്യയുടെ സണ്‍ ഗ്ളാസിന് ലക്ഷം രൂപ വിലവരുമെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വിലകൂടിയ വസ്തുക്കള്‍ ധരിക്കുന്നത് താന്‍ ചോദ്യംചെയ്യുന്നില്ളെന്നും എന്നാല്‍ സോഷ്യലിസ്റ്റും രാം മനോഹര്‍ ലോഹ്യയെ പിന്തുടരുന്നവനും എന്ന് സ്വയം പറയുന്ന സിദ്ധരാമയ്യ ഈ ആഡംബരങ്ങള്‍ തുടരുന്നത് വ്യക്തമാക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. സില്‍ക്ക് ഷര്‍ട്ടും വിലകൂടിയ വാച്ചും സിദ്ധരാമയ്യ ധരിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ ഉണ്ടെന്നും വ്യക്തമാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കുമാരസ്വാമി ആരോപണം കടുപ്പിക്കുകയുമുണ്ടായി.
ഇതോടെ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തത്തെി. അഞ്ചു ലക്ഷത്തിനോ 10 ലക്ഷത്തിനോ വാച്ച് വില്‍ക്കാന്‍ തയാറാണെന്നും കുമാരസ്വാമി കള്ളം പ്രചരിപ്പിക്കുകയുമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ‘സെക്കന്‍ഡ് ഹാന്‍ഡ്’ വസ്തുക്കള്‍ വാങ്ങുന്ന കട തനിക്കില്ളെന്നും അതുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ വാച്ച് വാങ്ങുമായിരുന്നെന്നും ഉടനെ കുമാരസ്വാമി തിരിച്ചടിച്ചു. മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയായതോടെ ബി.ജെ.പിയും മുഖ്യമന്ത്രിക്കെതിരെ ബുധനാഴ്ച രംഗത്തത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.