കോണ്‍ഗ്രസ് ബന്ധം: കൊല്‍ക്കത്തയില്‍ നാളെ നിര്‍ണായക സി.പി.എം യോഗം
text_fieldsന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബംഗാളില്‍ കോണ്‍ഗ്രസ് - സി.പി.എം ധാരണ സംബന്ധിച്ച ചര്‍ച്ച സജീവമായിരിക്കെ, നിര്‍ണായക സി.പി.എം സംസ്ഥാന സമിതി യോഗം വെള്ളിയാഴ്ച നടക്കും. കൊല്‍ക്കത്തയില്‍ നടക്കുന്ന നേതൃയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. മമതക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റുവഴിയില്ളെന്ന പരിതാപകരമായ സാഹചര്യത്തില്‍ സി.പി.എം ബംഗാള്‍ ഘടകം പൊതുവില്‍ കോണ്‍ഗ്രസുമായുള്ള നീക്കുപോക്കിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ സംസ്ഥാന കമ്മിറ്റിയില്‍ അത്തരമൊരു തീരുമാനമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസിനോട് ചേരുന്നതില്‍ 20ഓളം സംസ്ഥാന സമിതി അംഗങ്ങളും ചില ജില്ലാ സെക്രട്ടറിമാരും പാര്‍ട്ടിയെ നീരസം അറിയിച്ചിട്ടുണ്ട്. ബംഗാള്‍ ഘടകം സെക്രട്ടറി സൂര്യകാന്ത് മിശ്ര, മുതിര്‍ന്ന നേതാവ് ബിമന്‍ ബസു എന്നിവര്‍ കഴിഞ്ഞ ദിവസം ഇവരെ വിളിപ്പിച്ച് അടച്ചിട്ട മുറിയില്‍ അനുനയ ചര്‍ച്ച നടത്തിയിരുന്നു. ഫെബ്രുവരി 17,18 തീയതികളില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്‍െറ അംഗീകാരത്തോടെ മാത്രമേ ബംഗാള്‍ ഘടകത്തിന് കോണ്‍ഗ്രസുമായി ധാരണ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാളില്‍ നിന്നുള്ള പി.ബി അംഗങ്ങളുടെയും പിന്തുണ ബംഗാള്‍ ഘടകത്തിനുണ്ട്. എന്നാല്‍, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്.ആര്‍.പി എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്ര നേതാക്കളിലെ പ്രബല വിഭാഗം കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നവരാണ്.
ബംഗാളില്‍ കൈപ്പത്തി ചെങ്കൊടിയേന്തുമ്പോള്‍ ഒപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലാകും. അതിനാല്‍, ബംഗാള്‍ ഘടകത്തിന്‍െറ കോണ്‍ഗ്രസ് ധാരണ പൊളിക്കാന്‍ കാരാട്ടിനും എസ്.ആര്‍.പിക്കും കേരള ഘടകത്തിന്‍െറ ശക്തമായ പിന്തുണയുമുണ്ട്. അതുകൊണ്ടുതന്നെ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയിലും തുടര്‍ന്നുള്ള കേന്ദ്ര കമ്മിറ്റിയിലും പാര്‍ട്ടി എടുക്കുന്ന തീരുമാനം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. സി.പി.എമ്മുമായി കൈകോര്‍ക്കുന്നതിന് കോണ്‍ഗ്രസ് ബംഗാള്‍ ഘടകത്തില്‍ നല്ളൊരു വിഭാഗം അനുകൂലമാണെങ്കിലും ഹൈകമാന്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, കോണ്‍ഗ്രസ് ധാരണക്കെതിരെ സി.പി.ഐ, ഫോര്‍വേഡ് ബ്ളോക്, ആര്‍.എസ്.പി ബംഗാള്‍ ഘടകം എന്നിവ രംഗത്തുവന്നിട്ടുമുണ്ട്.
ഇടതു ഘടകകക്ഷികള്‍ എതിര്‍ക്കുമ്പോഴും കോണ്‍ഗ്രസുമായുള്ള ധാരണ പരിഗണനയിലുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബംഗാള്‍ സി.പി.എം നേതൃത്വം. കോണ്‍ഗ്രസുമായി ചേരുന്നതിന്‍െറ എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും കേന്ദ്ര കമ്മിറ്റി യോഗം തീരുമാനമെടുക്കുമെന്നും ബംഗാളില്‍ നിന്നുള്ള പി.ബി അംഗം മുഹമ്മദ് സലിം പറഞ്ഞു. 34 വര്‍ഷത്തെ ഭരണക്കുത്തക തകര്‍ത്ത മമതയുടെ കുതിപ്പില്‍ തകര്‍ന്ന പാര്‍ട്ടിയുടെ അടിത്തറ തിരിച്ചുപിടിക്കാന്‍ ഇതുവരെ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാനം കെട്ട തോല്‍വി ഒഴിവാക്കാന്‍ മമതവിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസുമായി ധാരണ വേണമെന്നും അത് പാര്‍ട്ടി അണികളുടെ ആവശ്യമാണെന്നുമാണ് ബംഗാള്‍ ഘടകം വാദിക്കുന്നത്.
കോണ്‍ഗ്രസിനോടും ബി.ജെ.പിയോടും ഒരു കൂട്ടുകെട്ടുമില്ളെന്ന് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച, കൊല്‍ക്കത്ത പാര്‍ട്ടി പ്ളീനം അടിവരയിട്ട രാഷ്ട്രീയ ലൈനിന് വിരുദ്ധമാണ് ബംഗാള്‍ ഘടകത്തിന്‍െറ നീക്കമെന്നാണ് കാരാട്ട് പക്ഷവും കേരള ഘടകവും ഇതിന് നല്‍കുന്ന മറുപടി. രാഷ്ട്രീയ ലൈനിന് വിരുദ്ധമെന്ന് ആക്ഷേപിക്കപ്പെടുന്ന നീക്കത്തിന് ജനറല്‍ സെക്രട്ടറിയുടെ പിന്തുണയുണ്ടെന്നത് സി.പി.എമ്മില്‍ മുമ്പില്ലാത്ത സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. സംസ്ഥാനങ്ങളില്‍ വഴക്കമുള്ള അടവുനയം ആകാമെന്നും രാഷ്ട്രീയ ലൈനില്‍ പറയുന്നുണ്ട്. ആ പഴുതാണ് കോണ്‍ഗ്രസ് ധാരണക്ക് അനുകൂലമായി ബംഗാള്‍ ഘടകം മുന്നോട്ടുവെക്കുന്നത്.
ഭൂതകാലം മറക്കാമെന്ന് സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍
കൊല്‍ക്കത്ത: ഭൂതകാലം മറന്ന് ഒരുമിച്ച് നീങ്ങാമെന്ന ആഹ്വാനവുമായി സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍. വരാനിരിക്കുന്ന ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സി.പി.എം സഖ്യത്തിനു സാധ്യത തെളിയുന്ന പശ്ചാത്തലത്തിലാണ് നേതാക്കളുടെ പ്രതികരണം. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സാലിം ഒരു സെമിനാറില്‍ സംസാരിക്കവെയാണ് ഭൂതകാലം മറന്നേക്കാമെന്നും, നല്ല ഭാവിയിലേക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും സൂചന നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ ദുര്‍ഭരണത്തിനെതിരെ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരവസ്ഥ കാലത്ത് കോണ്‍ഗ്രസിനെ എതിര്‍ത്ത സാഹചര്യമല്ല ഇപ്പോഴെന്നും ബംഗാളിന്‍െറ വളര്‍ച്ചയില്‍ ഒരേ ലക്ഷ്യത്തേടെ ഇടുകൂട്ടരും ഒരുമിച്ച് നില്‍ക്കണമെന്നും സാലിം പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഓം പ്രകാശും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഇടതുപക്ഷവുമായി നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഭാവിയിലും ഉണ്ടായേക്കാമെന്നും എന്നാല്‍, ഇപ്പോള്‍ അത് ഓര്‍മിക്കാനുള്ള സമയമല്ളെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ച് നീങ്ങേണ്ട സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.