ഹെഡ്ലിയുടെ മൊഴി വ്യാജ ഏറ്റുമുട്ടലിന് ന്യായീകരണമല്ളെന്ന് കോണ്‍ഗ്രസ്
text_fields
ന്യൂഡല്‍ഹി: വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചോദ്യംചെയ്യലില്‍ യു.എസ് പൗരനായ പാക് തീവ്രവാദി ഡേവിഡ് ഹെഡ്ലി നല്‍കിയ മൊഴി അടിസ്ഥാനമാക്കി വ്യാജ ഏറ്റുമുട്ടലിനെ ന്യായീകരിക്കാനാവില്ളെന്ന് കോണ്‍ഗ്രസ്.ഹെഡ്ലിയുടെ മൊഴിക്കു പിന്നാലെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്‍െറ പ്രതികരണം.വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതായി സി.ബി.ഐ കണ്ടത്തെിയവരോടൊപ്പം നില്‍ക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കില്‍ അതാകാമെന്ന് പാര്‍ട്ടി വക്താവ് മനീഷ് തിവാരി പറഞ്ഞു. ഇത് ഒരു ബനാന റിപ്പബ്ളിക് അല്ല. നിയമവാഴ്ചയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യത്ത് വ്യാജ ഏറ്റുമുട്ടല്‍ നിയമവിരുദ്ധമാണ്.രണ്ടു വിഷയങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഇശ്റത്തും കൊല്ലപ്പെട്ടവരും ലശ്കറെ ത്വയ്യിബ തീവ്രവാദികളായിരുന്നോ എന്നതാണ് ഒന്ന്. അതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഇനിയും അന്വേഷണങ്ങള്‍ നടത്താം. എന്നാല്‍, പ്രധാനകാര്യം, ഇശ്റത്തും കൂടെയുള്ളവരും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലായിരുന്നോ എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
ജാവേദ് നിരപരാധിയാണെന്ന വിശ്വാസത്തില്‍ മാറ്റമില്ല –പിതാവ്
കായംകുളം: ആര് എന്തൊക്കെ പറഞ്ഞാലും എന്‍െറ മകന്‍ നിരപരാധിയാണ്. ആ വിശ്വാസത്തില്‍ ഒരു മാറ്റവുമില്ല. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് എന്ന പ്രാണേഷ്കുമാര്‍ പിള്ളയുടെ പിതാവ് താമരക്കുളം മണലാടി തെക്കതില്‍ ഗോപിനാഥന്‍പിള്ള പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കാന്‍ കഴിയില്ല. അധികാരത്തിന്‍െറ മറവില്‍ എന്തും പറയാന്‍ ആര്‍ക്കും കഴിയും. ഹെഡ്ലിയുടെ വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തില്‍ ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എന്‍െറ മകന്‍ അടക്കമുള്ളവര്‍ പൊലീസ് കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടതെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വ്യാജഏറ്റുമുട്ടലുകള്‍ നടത്തിയ ഉദ്യോഗസ്ഥരില്‍ പലരും ജയിലഴികള്‍ക്കുള്ളിലുമായി. നാല് ദിവസം കസ്റ്റഡിയില്‍ വെച്ചവര്‍ വിഷം കലര്‍ത്തിയ ആഹാരം നല്‍കിയാണ് അവരെ കൊലപ്പെടുത്തിയത്. ഇതിന് ശേഷമാണ് വ്യാജ ഏറ്റുമുട്ടല്‍ നാടകം സൃഷ്ടിച്ചത്.ഭീകരരാണെന്ന് ബോധ്യമുണ്ടായിരുന്നുവെങ്കില്‍ അവരെ കൊല്ലാതെ കൂടുതല്‍ കാര്യങ്ങളും ഇടപാടുകളും കണ്ടത്തെുകയല്ളേ വേണ്ടിയിരുന്നത്. ഭരണ സിരാകേന്ദ്രങ്ങളില്‍ മാറ്റം വന്നപ്പോള്‍ തന്നെ കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു.
ഇത്തരം പുതിയ വെളിപ്പെടുത്തലുകള്‍ ഏത് സമയവും ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും ഗോപിനാഥന്‍പിള്ള പറഞ്ഞു.
ജനത്തെ വഴിതെറ്റിച്ചവര്‍ മാപ്പ് ചോദിക്കുമോയെന്ന് രാജ്നാഥ് സിങ്
തിരുവനന്തപുരം: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ജനത്തെ വഴിതെറ്റിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ മാപ്പ് ചോദിക്കുമോയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇശ്റത് ജഹാന് ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്നാണ് ഡേവിഡ് ഹെഡ്ലിയുടെ മൊഴിയിലൂടെ വെളിപ്പെട്ടിരിക്കുന്നത്.ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറ നേതൃത്വത്തില്‍ നടന്ന വിമോചനയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയെ വേട്ടയാടിയതിന് കോണ്‍ഗ്രസ് ക്ഷമാപണം നടത്തണമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: 2004ല്‍ ഗുജറാത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്റത് ജഹാന് ലശ്കറെ ത്വയ്യിബയുടെ ചാരപ്രവര്‍ത്തകയായിരുന്നു എന്ന ഡേവിഡ് ഹെഡ്ലിയുടെ വെളിപ്പെടുത്തലിന്‍െറ സാഹചര്യത്തില്‍ ദേശസുരക്ഷയുടെ ഭാഗമായി അവരെ കൊലപ്പെടുത്തിയതിന് നരേന്ദ്ര മോദിയെ വേട്ടയാടിയ കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്കെതിരായ വെറുപ്പിന്‍െറ രാഷ്ട്രീയത്തിന്‍െറ ഭാഗമായി ഏറ്റുമുട്ടലിനെ രാഷ്ട്രീയവത്കരിക്കുകയായിരുന്നുവെന്നും ലജ്ജ അവശേഷിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജ്യത്തോട് മാപ്പുപറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ഏറ്റുമുട്ടല്‍ വ്യാജമായിരുന്നില്ളെന്ന് വന്‍സാര
അഹ്മദാബാദ്: ഇശ്റത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊല വ്യാജമായിരുന്നില്ളെന്നും ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ മൊഴികളില്‍ പുതുമയില്ളെന്നും കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ഗുജറാത്ത് പൊലീസ് മുന്‍ ഡി.ഐ.ജി ഡി.ജി. വന്‍സാര. കോടതിക്കു മുന്നില്‍ നല്‍കിയ മൊഴി ഗുജറാത്ത് പൊലീസിന്‍െറ വാദം സ്ഥിരീകരിക്കുന്നുവെന്നും വ്യാജമെന്ന് വിശ്വസിക്കുന്ന ഏജന്‍സികളും ജനങ്ങളും ഇത് കോടതിയില്‍ തെളിയിക്കപ്പെടേണ്ടതാണെന്ന് അറിയണമെന്നും വന്‍സാര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.