ഹനുമന്തപ്പ ഇനി ഓര്‍മകള്‍ക്കു കാവലാള്‍
text_fieldsബംഗളൂരു: മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ക്കിടെ നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി മരണത്തിന് കീഴൊതുങ്ങിയ ധീര ജവാന്‍ ലാന്‍സ് നായിക് ഹനുമന്തപ്പക്ക് രാജ്യം വിട നല്‍കി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ ജന്മനാട്ടില്‍ പൂര്‍ണ ബഹുമതികളോടെയായിരുന്നു സംസ്കാരം. ആയിരങ്ങളാണ് പ്രിയ ജവാനെ അവസാനമായി കാണാന്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച ഹുബ്ബള്ളിയിലെ നെഹ്റു മൈതാനത്തത്തെിയത്.
അന്ത്യകര്‍മങ്ങള്‍ക്കായി ബേട്ടദൂരിലെ ഗ്രാമപഞ്ചായത്ത് നല്‍കിയ സ്ഥലത്തേക്ക് മൃതദേഹം എടുത്തപ്പോഴും കര്‍മങ്ങള്‍ നടക്കുമ്പോഴും ഭാര്യ മഹാദേവി പല തവണ ബോധമറ്റു വീണു. അമ്മ ബസവ്വ രാമപ്പ, മകള്‍ രണ്ടുവയസുകാരി നേത്ര, മറ്റു ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പം നാടും തേങ്ങി.
വ്യാഴാഴ്ച രാത്രി 10.30 ന് ഡല്‍ഹിയില്‍ നിന്ന് ഹുബ്ബള്ളി വിമാനത്താവളത്തിലത്തെിച്ച മൃതദേഹം റോഡ് മാര്‍ഗം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ ഹുബ്ബള്ളിയിലെ നെഹ്റു മൈതാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ അന്ത്യഞ്ജലി അര്‍പ്പിച്ചു. ഹനുമന്തപ്പയുടെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 ലക്ഷത്തിന്‍െറ ചെക്ക് ഭാര്യ മഹാദേവിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ കൈമാറി. മഹാദേവിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പാര്‍പ്പിടവും സ്ഥലവും അനുവദിക്കുമെന്നും ബെട്ടാദൂരില്‍ ഹനുമന്തപ്പ സ്മാരകം നിര്‍മിക്കുമെന്നും ഹുബ്ബള്ളി റോഡിന് ഹനുമന്തപ്പയുടെ പേര് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസം മൂന്നിന് സിയാചിനിലെ ലഡാക് മേഖലയിലെ നോര്‍തേണ്‍ ഗ്ളേസിയര്‍ സെക്ടറിലെ സൈനിക ടെന്‍റിന് മുകളില്‍ ഹിമപാതമുണ്ടായാണ് ഹനുമന്തപ്പ അടക്കം പത്തു സൈനികര്‍ അപകടത്തില്‍ പെട്ടത്. എല്ലാവരും മരിച്ചെന്ന് സ്ഥിരീകരിച്ച് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഹനുമന്തപ്പയെ ചൊവ്വാഴ്ച ജീവനോടെ കണ്ടത്തെിയത്. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനുമന്തപ്പ വ്യാഴാഴ്ച രാവിലെ 11.45നായിരുന്നു മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.