കലാപവും ബലാത്സംഗവും വോട്ടാക്കാന്‍ കേന്ദ്രമന്ത്രിയുടെ ശ്രമം
text_fields
ന്യൂഡല്‍ഹി: കലാപം ദുരിതംവിതച്ച ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കലാപത്തിന്‍െറ ഓര്‍മകളും ഹിന്ദു സ്ത്രീകള്‍ക്കെതിരായി നടന്ന ബലാത്സംഗവും ഓര്‍മിപ്പിച്ച് വോട്ടുതേടി കേന്ദ്രമന്ത്രി. കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന ബി.ജെ.പി എം.പിയും കേന്ദ്ര കാര്‍ഷിക സഹമന്ത്രിയുമായ സഞ്ജീവ് ബല്യാനാണ് 2013ലെ കലാപവും അന്ന് നടന്ന ബലാത്സംഗങ്ങളും ഓര്‍മിപ്പിച്ച് വോട്ടുതേടിയത്.
2000ത്തോളം ജാട്ട് കുടുംബങ്ങള്‍ ഉള്ള നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ റോഡിലായിരുന്നു പ്രസംഗം. ബലാത്സംഗത്തിനിരയാക്കപ്പെടുന്നതിന്‍െറ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ ആത്മഹത്യ ചെയ്ത ആരോഗ്യ പ്രവര്‍ത്തകയുടെ കാര്യവും ഓര്‍മിപ്പിച്ചു. രണ്ടര വര്‍ഷം മുമ്പു നടന്ന കലാപത്തില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ പൊലിയാത്തതോ ആരെങ്കിലും ജയിലില്‍ ആകാത്തതോ ആയ ഒരു കുടുംബവും ഇവിടെയില്ല. ജനങ്ങളുടെ മനസ്സിലുള്ള ആ രോഷമാണ് തന്നെ പാര്‍ലമെന്‍റില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.