ജെ.എന്‍.യുവില്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവിന്‍െറ അറസ്റ്റിനു പുറമെ എട്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്പെന്‍ഷന്‍. അറസ്റ്റിനെ തുടര്‍ന്ന് പ്രതിഷേധം കനത്ത ക്യാമ്പസില്‍ കഴിഞ്ഞ ദിവസം 2000 വിദ്യാര്‍ഥികളാണ് പ്രകടനവുമായി രംഗത്തിറങ്ങിയത്.
മഫ്തിയില്‍ കാമ്പസ് ഹോസ്റ്റലില്‍ കയറിയ പൊലീസ് വിദ്യാര്‍ഥി നേതാവിനെ ചോദ്യംചെയ്യാനായി കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇത്തരം നടപടിയിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ജെ.എന്‍.യുവിന്‍െറ അന്തസ്സ് തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതികരിച്ചു.
സംഘാടകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പരിപാടിയുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ശനിയാഴച് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്.
ജെ.എന്‍.യു കാമ്പസില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി ആരോപിച്ച് എ.ബി.വി.പിയാണ് രംഗത്തത്തെിയത്. തുടര്‍ന്ന് പരിപാടിയുടെ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ക്കും ആഭ്യന്തര വകുപ്പിനും ബി.ജെ.പി എം.പി മഹേഷ് ഗിരിയും എ.ബി.വി.പിയും പരാതി നല്‍കി.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്, മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവരും ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.