മന്‍മോഹന്‍ പ്രതിഭാധനനായ ധനമന്ത്രി; പ്രധാനമന്ത്രിയായതോടെ പരിഷ്കരണങ്ങള്‍ നിര്‍ത്തി –ജെയ്റ്റ്ലി
text_fieldsമുംബൈ: പ്രതിഭാധനനായ ധനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്ങെന്ന് ധനമന്ത്രി അരുണ്‍ ജെയറ്റ്ലി. എന്നാല്‍, പ്രധാനമന്ത്രിയായതോടെ അദ്ദേഹം പരിഷ്കരണ നടപടികള്‍ നിര്‍ത്തിവെച്ചതായും ജെയറ്റ്ലി പറഞ്ഞു. മേക് ഇന്‍ ഇന്ത്യ വാരാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ബിസിനസ് ഫോറത്തില്‍ സംസാരിക്കവെയാണ് ജെയ്റ്റ്ലി മന്‍മോഹനെ വിമര്‍ശിച്ചത്.
മോദിസര്‍ക്കാര്‍ പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ളെന്ന് കഴിഞ്ഞദിവസം ഒരഭിമുഖത്തില്‍ മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തിയിരുന്നു. എന്‍.ഡി.എ സര്‍ക്കാറിന് ആത്മവിശ്വാസക്കുറവുണ്ടെന്നും മുന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. തൊട്ടുപിന്നാലെ നയരാഹിത്യത്തില്‍നിന്ന് ആഗോളകേന്ദ്രത്തിലേക്കുള്ള ചുവടുമാറ്റമാണ് യു.പി.എയില്‍നിന്ന് എന്‍.ഡി.എ സര്‍ക്കാറിലേക്കത്തെിയപ്പോള്‍ സംഭവിച്ചതെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ ജെയ്റ്റ്ലി മറുപടി എഴുതിയിരുന്നു. യു.പി.എ ഭരണകാലത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്നാണ് തീരുമാനങ്ങളുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ഫേസ്ബുക് കുറിപ്പില്‍ അദ്ദേഹമെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.