25 നേതാജി ഫയലുകള്‍ കൂടി 23ന് പുറത്തുവിടും
text_fieldsന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച 25 രഹസ്യഫയലുകള്‍കൂടി ഈ മാസം പുറത്തുവിടുമെന്ന് സാംസ്കാരികമന്ത്രി മഹേഷ് ശര്‍മ. ഓരോ മാസവും 25 ഫയലുകള്‍വീതം പുറത്തുവിടാനാണ് കേന്ദ്രം ആലോചിക്കുന്നത്.
ജനുവരി 23ന് നേതാജിയുടെ 119ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 25 ഫയലുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു.
ഇതിന്‍െറ തുടര്‍ച്ചയായി ഫെബ്രുവരി 23ന് അടുത്തഘട്ടവും തുടര്‍ന്ന്, ഓരോ മാസവും 23ന് അവശേഷിച്ചവയും പുറത്തുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞതവണ പുറത്തുവിട്ട 16,600 പേജ് വരുന്ന ഫയലുകള്‍ ബ്രിട്ടീഷ് ഭരണകാലം മുതല്‍ 2007വരെ കാലഘട്ടങ്ങളിലെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നേതാജിയുടെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവില്‍ രഹസ്യഫയലുകള്‍ പൂര്‍ണമായി പരസ്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.