ഇന്ത്യ സ്വന്തം പൗരന്‍മരെ മണ്ടന്‍മാരാക്കുന്നു -ഹാഫിസ് സഈദ്
text_fieldsഇസ്ലാമാബാദ്: വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉയര്‍ത്തി കാണിച്ച് ഇന്ത്യാ ഗവണ്‍മെന്‍് സ്വന്തം പൗരന്‍മാരെ മണ്ടന്‍മാരാക്കുകയാണെന്ന് ഹാഫിസ് സഈദ്. ഹാഫിസ് സഈദിന്‍െറ യാഥാര്‍ഥ ട്വിറ്റര്‍ അക്കൗണ്ട് എന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അക്കൗണ്ടിലാണ് പുതിയ പോസ്റ്റ്. ജെ.എന്‍.യു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതിനെ പിന്തുണച്ച് ഹാഫിസ് സഈദിന്‍െറ പേരില്‍ വ്യാജ അക്കൗണ്ട് പ്രചരിച്ചിരുന്നു.
ഇത് ഉയര്‍ത്തിക്കാണിച്ച് ജെ.എന്‍.യു പ്രതിഷേധത്തിനു പിന്നില്‍ ലശ്കര്‍ ഭീകരനായ ഹാഫിസ് സഈദിന്‍െറ പിന്തുണയുണ്ടെന്നായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് കഴിഞ്ഞ ദിവസം അഭിപ്രായ പ്രകടനം നടത്തിയത്. അതിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശമുയരുകരും ലശ്കര്‍ സാന്നിധ്യത്തിന് കേന്ദ്രമന്ത്രി തെളിവ് ഹാജരാക്കണമെന്ന് കശ്മീരിലെ ഉമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ളവര്‍ പറയുകയും ചെയ്തു.
‘പാകിസ്താനോടുള്ള വെറുപ്പും വിദ്വേഷവുമാണ് ഇന്ത്യയുടെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്ക് കാരണം. വ്യാജ അക്കൗണ്ടിന്‍െറ പേരില്‍ എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഇന്ത്യ എത്രമാത്രം സ്വന്തം പൗരന്‍മാരെ മണ്ടന്‍മാരാക്കുന്നു എന്നതിന്‍െറ ഉദാഹരണമാണ്. മുംബൈ ആക്രമണം ഉള്‍പ്പടെ ഇന്ത്യയുടെ ആരോപണങ്ങളുടെ യഥാര്‍ഥ വസ്തുത കണ്ടത്തെുന്നതിന് വ്യാജ ട്വിറ്റര്‍ അക്കൗണ്ട് വിവാദം തന്നെ തെളിവാണ്.
പാകിസ്താന്‍ ആശയങ്ങള്‍ കാശ്മീരില്‍ നിന്നും ഡല്‍ഹിയിലേക്ക് മുഴങ്ങുകയാണ്. യാഥാര്‍ഥ്യങ്ങളെ ആര്‍ക്കും മറച്ചു വെക്കാന്‍ കഴിയില്ല. കശ്മീരികള്‍ ദൃഢ നിശ്ചയത്തോടെ അവരുടെ ചരിത്രം കുറിക്കുകയാണ്’- ഇങ്ങനെയാണ് ഫെബ്രുവരി 14ന് @ഹാഫിസ്് സഈദ് എന്ന പേരില്‍ വന്ന ട്വീറ്റിലെ വാക്കുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.