യു.പിയില്‍ ആര്‍.എല്‍.ഡിയും ജെ.ഡി.യുവും ലയിക്കുന്നു
text_fieldsന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പിയില്‍ നിതീഷ് കുമാറിന്‍െറ ജെ.ഡി.യുവും അജിത് സിങ്ങിന്‍െറ ആര്‍.എല്‍.ഡിയും ലയിക്കുന്നു. പടിഞ്ഞാറന്‍ യു.പിയില്‍ ജാട്ട് സമുദായത്തിനിടയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍.എല്‍.ഡി. ജെ.ഡി.യുവിന് പരിമിതമായ സാന്നിധ്യം മാത്രമാണുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എല്‍.ഡിക്ക് യു.പിയില്‍ ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചിരുന്നില്ല. മുസഫര്‍നഗര്‍ കലാപം പടിഞ്ഞാറന്‍ യു.പിയില്‍ ഉയര്‍ത്തിയ വര്‍ഗീയ ചേരിതിരിവില്‍ അജിത് സിങ്ങിന്‍െറ ജാട്ട് വോട്ട്ബാങ്ക് ബി.ജെ.പിയിലേക്ക് പോയി. 2017ലാണ് യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
അതില്‍ പിടിച്ചുനില്‍ക്കാന്‍ കരുത്ത് നേടാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് അജിത് സിങ് ജെ.ഡി.യുമായി കൈകോര്‍ക്കുന്നത്. ബിഹാറില്‍ നിതീഷ് നേടിയ വിജയത്തിന്‍െറ ഗുണം അതിലൂടെ ലഭിക്കുമെന്നാണ് അജിത് സിങ്ങിന്‍െറ പ്രതീക്ഷ. ബി.ജെ.പി ഘടകകക്ഷിയായ അപ്നാദളില്‍നിന്ന് പിളര്‍ന്ന് രൂപപ്പെട്ട മഹാന്‍ ദള്‍, പീസ് പാര്‍ട്ടി തുടങ്ങിയവയെയും ലയനത്തില്‍ കണ്ണിചേര്‍ക്കാന്‍ അജിത് സിങ് ശ്രമം നടത്തുന്നുണ്ട്.
യു.പിയില്‍ ആര്‍.എല്‍.ഡി-ജെ.ഡി.യു ലയനത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായെന്നും ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും ആര്‍.എല്‍.ഡി ദേശീയ ജനറല്‍ സെക്രട്ടറിയും അജിത് സിങ്ങിന്‍െറ മകനുമായ ജയന്ത് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.