വിശ്വഭാരതി വി.സി സുശാന്ത ദത്തഗുപ്തയെ രാഷ്ട്രപതി നീക്കി
text_fieldsന്യൂഡല്‍ഹി: വിശ്വഭാരതി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുശാന്ത ദത്തഗുപ്തയെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തല്‍സ്ഥാനത്തുനിന്ന് നീക്കി. മാനവവിഭവശേഷി മന്ത്രാലയത്തിന്‍െറ ശിപാര്‍ശക്ക് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.
പെരുമാറ്റദൂഷ്യം, കൃത്യവിലോപം തുടങ്ങി വി.സിക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് നിയമിക്കപ്പെട്ട വി.സിയെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഏഴുമാസം മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് പിരിച്ചുവിടുന്നത്. രാജ്യചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്ര സര്‍വകലാശാലയുടെ വി.സിയെ പിരിച്ചുവിടുന്നത്.
25 അനധികൃത നിയമനങ്ങള്‍ നടത്തി, വിശ്വഭാരതിയിലെ ശമ്പളത്തിനൊപ്പം ജെ.എന്‍.യുവിലെ പെന്‍ഷനും പറ്റി തുടങ്ങിയ കണ്ടത്തെലുകളെ തുടര്‍ന്നാണ് സുശാന്ത ദത്തഗുപ്തയെ മാറ്റണമെന്ന് മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടത്. വി.സിയെ നീക്കുന്നത് ഒഴിവാക്കി അദ്ദേഹം സമര്‍പ്പിച്ച രാജിക്കത്ത് സ്വീകരിക്കാനായിരുന്നു രാഷ്ട്രപതിക്ക് താല്‍പര്യം. എന്നാല്‍, രാജി സ്വീകരിക്കുന്നത് വി.സിയുടെ തെറ്റായ നടപടികള്‍ക്ക് മൗനാംഗീകാരം നല്‍കുന്നതിന് തുല്യമായിരിക്കും എന്ന നിലപാടാണ് മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി സ്വീകരിച്ചത്.
ബംഗാളില്‍ നിന്നുള്ള രാജ്യസഭ എം.പി പി.ഭട്ടാചാര്യയാണ് വി.സിക്കെതിരെ ആരോപണമുന്നയിച്ചത്. വസ്തുതാപരിശോധനക്ക് കമ്മിറ്റിയെ നിയമിച്ചെങ്കിലും നിയമസാധുതയെ ചോദ്യംചെയ്ത് ദത്തഗുപ്ത ഹരജി നല്‍കി. എന്നാല്‍, ഹരജി കൊല്‍ക്കത്ത ഹൈകോടതി തള്ളിയതോടെ ദത്തഗുപ്ത രാഷ്ട്രപതിക്ക് രാജിക്കത്ത് അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.