യു.പി.എ കാലത്തെ കള്ളപ്പണം കടത്തിന്‍െറ കണക്കുകള്‍ പരിശോധിക്കുന്നു
text_fieldsന്യൂഡല്‍ഹി: യു.പി.എ ഭരിച്ചിരുന്ന 2004-2013 കാലഘട്ടത്തില്‍ ഇന്ത്യയില്‍നിന്ന് 50500 കോടി കള്ളപ്പണം പുറത്തേക്ക് ഒഴുകിയിരുന്നോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ ഫിനാന്‍സ് ഇന്‍റര്‍ഗ്രിറ്റിയുടെ റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തിലാണ് നടപടി. 2004-2013 കാലഘട്ടത്തില്‍ കള്ളപ്പണം വിദേശത്തേക്ക് ഒഴുകിയതില്‍ ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്തായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്.
ഈ കാലയളവില്‍ ഓരോ വര്‍ഷം 5100 കോടി ഡോളറിന്‍െറ കള്ളപ്പണം വിദേശത്തേക്ക് കടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കണക്കുകള്‍ പരിശോധിക്കാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാപാര ഇടപാടുകളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം വിവിധ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കയറ്റുമതി-ഇറക്കുമതി വിവരങ്ങള്‍ പരിശോധിക്കാന്‍ സ്ഥിരം സംവിധാനമുണ്ടാകണമെന്നും അന്താരാഷ്ട്ര വിലനിലവാരവുമായി കയറ്റുമതി-ഇറക്കുമതി വിലകള്‍ യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.