അസംബ്ലി ഉപതെരഞ്ഞെടുപ്പ്: യു.പിയിൽ ബി.ജെപിക്ക് നേട്ടം; എസ്.പിക്ക് തിരിച്ചടി
text_fieldsന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും സഖ്യകക്ഷികളും നേട്ടമുണ്ടാക്കി. മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, തെലങ്കാന, ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ത്രിപുര സംസ്ഥാനങ്ങളിലായി 12 സീറ്റുകളിലാണ്് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും ബിഹാറിലും ഭരണകക്ഷി തിരിച്ചടി നേരിട്ടപ്പോള്‍ ബാക്കി അഞ്ച് സംസ്ഥാനങ്ങളിലും ഭരണകക്ഷി അധികാരം പിടിച്ചു. ഉത്തര്‍പ്രദേശിലെ കലാപബാധിതമായ മുസഫര്‍നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയെ പിന്നിലാക്കി ബി.ജെ.പി വിജയിച്ചു. ദയൂബന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നിലത്തെി. സംസ്ഥാനത്ത് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. ബികാപുര്‍ മണ്ഡലം സമാജ്വാദി പാര്‍ട്ടി നിലനിര്‍ത്തി.
കര്‍ണാടകയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് ബി.ജെ.പി മുന്നിലത്തെി. ദേവദുര്‍ഗ, ഹെബ്ബാള്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്.
അതേസമയം, ബിദര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയം നേടി. ബി.ജെ.പിയുടെ കപില്‍ദേവ് അഗര്‍വാള്‍ മുസഫര്‍നഗര്‍ സീറ്റില്‍ 7,352 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിലെ മാവിയ അലി ദേയൂബന്ദില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി മീനാ റാണയെ പരാജയപ്പെടുത്തി.
പഞ്ചാബിലെ ഖദൂര്‍ സാഹിബ് മണ്ഡലത്തില്‍ ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ വിജയിച്ചു.
മുഖ്യപ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. തെലങ്കാനയില്‍ നാരായണ്‍ഖേഡ് മണ്ഡലത്തില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) കോണ്‍ഗ്രസിനെ തോല്‍പിച്ചു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ മൈഹര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചു.
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഭരണസഖ്യകക്ഷിയായ ശിവസേന സീറ്റ് നിലനിര്‍ത്തി. ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ത്രിപുരയില്‍ ബിര്‍ഗഞ്ച് മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി പരിമള്‍ ദേബ്നാഥ് ബി.ജെ.പി സ്ഥാനാര്‍ഥിയെ 10,597 വോട്ടുകള്‍ക്ക് പിന്നിലാക്കി.
ബിഹാറില്‍ മഹാസഖ്യം മഹാവിജയത്തിനുപിന്നാലെ പരാജയം നുണഞ്ഞു. ഹര്‍ലാഖി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി സ്ഥാനാര്‍ഥി സുധാന്‍സു ശേഖറാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.