രാജ്യത്തിന് ശുചിത്വ മാതൃക തീര്‍ത്ത് വീണ്ടും മൈസൂരു
text_fieldsമൈസൂരു: ചരിത്രത്തിനൊപ്പം ശുചിത്വ മാതൃകള്‍ കൂടി രാജ്യത്തിന് പകര്‍ന്ന് വീണ്ടും കൊട്ടാര നഗരം. സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ വീണ്ടും രാജ്യത്തെ ഒന്നാമത്തെ ശുചിത്വ നഗരമായി തെരഞ്ഞെടുക്കപെട്ടതിന്‍െറ ആഘോഷത്തിനാലാണ് മൈസൂരു.
10 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള രാജ്യത്തെ 73 നഗരങ്ങളില്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സര്‍വേയിലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മൈസുരുവിന്‍െറ നേട്ടം. മാലിന്യ നിര്‍മാര്‍ജനത്തിലെ ശ്രദ്ധേയ നേട്ടമാണ് രാജ്യത്തെ ശുചിത്വ നഗരമായി മൈസൂരുവിനെ നിലനിര്‍ത്തിയത്.
മാലിന്യ നിര്‍മാര്‍ജനവും സംസ്കരണവും, ശുചിമുറി സൗകര്യം, വായുമലിനീകരണം, ശുചിത്വ ബോധവത്ക്കരണം എന്നിവയെ അധികരിച്ച് നടത്തിയ സര്‍വേയില്‍ മൈസൂരു രാജല്‍ത്തെ മറ്റു നഗരങ്ങളെക്കാള്‍ ബഹുദൂരം മുന്നിലത്തെി. 14 ലക്ഷം പേര്‍ താമസിക്കുന്ന നഗരം ദിവസേനെ പുറംതള്ളുന്ന 405 ടണ്‍ മാലിന്യം നഗരത്തില്‍ ചീഞ്ഞുനാറാതെ ശാസ്ത്രീമായി സംസ്കരിക്കാനുള്ള സംവിധാനം മൈസൂരുവിന്‍െറ പ്രധാന നേട്ടമാണ്.
2008 ല്‍ ആരംഭിച്ച ‘ലറ്റ്സ് ഡു ഇറ്റ് മൈസൂര്‍’ കാമ്പയിനാണ് ശുചിത്വത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്. മാലിന്യ സംസ്കരണത്തിന് വാര്‍ഡുകള്‍ തോറും സീറോ വേസ്റ്റ് മാനേജ്മെന്‍റ് യൂണിറ്റുകള്‍ ഇതിന് പിറകെ രൂപം കൊണ്ടു.
വീടുകളില്‍ നിന്നുള്ള വേര്‍തിരിച്ചുള്ള മാലിന്യ ശേഖരവും മൈസൂരുവിലെ മാത്രം പ്രത്യേകത. ജനവാസ ഇടങ്ങള്‍, മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് മാലിന്യ ശേഖരണത്തിന് പ്രത്യേക സംവിധാനമുണ്ട്.
രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണെന്നതും മൈസുരുവിന്‍െറ നേട്ടത്തിന് പിന്നിലുണ്ട്. ശരാശരി ഒരു ലക്ഷത്തിനുത്ത് വിദേശികളും 20 ലക്ഷം ഇന്ത്യക്കാരും വര്‍ഷത്തില്‍ മൈസൂരു സന്ദര്‍ശിക്കുന്നുണ്ട്.
മൈസൂരുവിന് പിറകെ ചണ്ഡീഗഢ്, തിരുച്ചിറപ്പപ്പള്ളി, നൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍, വിശാഖപട്ടണം, സൂറത്ത്, രാജ്കോട്ട്, ഗാങ്ടോക്ക്, പിമ്പ്രി ചിങ്വാഡ്, ഗ്രേറ്റര്‍ മുംബൈ എന്നീ നഗരങ്ങളാണ് ആദ്യ പത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.