കനയ്യയെ ഇടിച്ചതില്‍ അഭിമാനിച്ച് അഭിഭാഷകര്‍
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ഒരു സംഘം അഭിഭാഷകര്‍ ഇടിച്ച് വീഴ്ത്തിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസ് നോക്കുകുത്തിയായി. പൊലീസ് വലയം ഭേദിച്ചു കടന്നാണ് ബി.ജെ.പി അനുകൂല അഭിഭാഷകര്‍ കനയ്യയെ മൂക്കിനും മുഖത്തും ഇടിച്ചത്. എന്നാല്‍ അക്രമികളായ അഭിഭാഷകരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയാറായില്ല. അക്രമികളില്‍ നിന്ന് ഒരുവിധം കനയ്യയെ മോചിപ്പിച്ച് കോടതി മുറിയിലത്തെിയ കനയ്യ തന്നെ മര്‍ദ്ദിച്ച രണ്ട് അഭിഭാഷകരെ തിരച്ചറിഞ്ഞു. തന്‍െറ മുന്നിലിരിക്കുന്ന അഭിഭാഷകരെ ചൂണ്ടിക്കാട്ടി, ഇവരാണ് തന്നെ ഇടിച്ചതെന്ന് കനയ്യ ജഡ്ജിയോട് പറഞ്ഞു. ഈ അഭിഭാഷകര്‍ പിന്നീട് കോടതി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍, പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചില്ല. കോടതി മുറിയില്‍ കനയ്യയെ പരിശോധിച്ച ഡോക്ടര്‍ ഇയാള്‍ക്ക് മുഖത്തും കാലിനും മൂക്കിനും പരിക്കേറ്റതായി റിപോര്‍ട് നല്‍കി.
നേരത്തെ കനയ്യയെ ആക്രമിച്ച ഏതാനും അഭിഭാഷകന്‍ തങ്ങളുടെ നടപടിയില്‍ അഭിമാനം ്രപകടിപ്പിച്ചു. ‘ഞങ്ങള്‍ ഞങ്ങളുടെ കടമ നിറവേറ്റി. അവനെ ഞങ്ങള്‍ അടിച്ചു’ അഭിഭാഷകര്‍ പൊലീസിനോട് പറഞ്ഞു. പട്യാല കോടതി വളപ്പില്‍ രണ്ടാം ദിവസവും അരങ്ങേിറിയ അഭിഭാഷകരുടെ അഴിഞ്ഞാട്ടം തടയുന്നതില്‍ പൊലീസ് നിഷ്ക്രിയത്വം പാലിച്ചുവെന്ന ആരാപണം ഡല്‍ഹി പൊലീസ് കമ്മീഷണന്‍ ബി.എസ് ബസ്സി നിഷേധിച്ചു. പൊലീസ് ബലപ്രയോഗം നടത്തിയിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുമായിരുന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കനയ്യക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും അതിന്‍െറ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഡല്‍ഹി പൊലീസ് സുപ്രീം കോടതി ഉത്തരവു പരസ്യമായി കാറ്റില്‍ പറത്തുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ബസ്സി ഇത്ര ആത്മ വിശ്വാസത്തോടെ പെരുമാറുന്നത് എന്തുകോണ്ടാണ്. തന്‍െറ ബോസുമാരില്‍ നിന്ന് എന്ത് നിര്‍ദേശമാണ് ബസ്സിക്ക് ലഭിച്ചതെന്നും കെജ്രിവാള്‍ ചോദിച്ചു. ഡല്‍ഹിയിലെ സ്ഥിതി ഗതികള്‍ രാഷ്ട്രപതിയെ ധരിപ്പിക്കാന്‍ അദ്ദേഹത്തിന്‍െറ സമയം ചോദിച്ചിട്ടുണ്ടന്നും കെജ്രിവാള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.