ബസ്സിയെ വിവരാവകാശ കമീഷണറാക്കാന്‍ നീക്കം
text_fieldsന്യൂഡല്‍ഹി: ഈ മാസാവസാനം കാലാവധി അവസാനിക്കുന്ന ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സിയെ വിവരാവകാശ കമീഷണറാക്കാന്‍ ശ്രമം. കേന്ദ്ര വിവരാവകാശ കമീഷനംഗങ്ങളാക്കാനുള്ള ചുരുക്കപ്പട്ടികയില്‍ അദ്ദേഹത്തിന്‍െറ പേര്‍ ഉള്‍പ്പെടുത്തി. നിയമനത്തിന് തടസ്സമാകുന്ന നിയമപ്രശ്നം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവരുകയാണ്. മുമ്പു ലഭിച്ച അപേക്ഷകളില്‍നിന്ന് നിയമനം നടത്തണമെന്ന ഹൈകോടതിവിധി നിലവിലുള്ളതാണ് പ്രശ്നം. മുഖ്യ വിവരാവകാശ കമീഷണര്‍ സ്ഥാനത്തേക്ക് ബസ്സി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അത് പരിഗണിക്കില്ല.
വിവരാവകാശ കമീഷണര്‍മാരുടെ മൂന്നു ഒഴിവാണുള്ളത്. 2014ല്‍ 553 അപേക്ഷ ലഭിച്ചെങ്കിലും അതില്‍നിന്ന് ആരെയും പരിഗണിക്കാതെ വീണ്ടും വിജ്ഞാപനം ഇറക്കുകയായിരുന്നു. ഇതത്തേുടര്‍ന്ന് 330 അപേക്ഷകള്‍കൂടി സര്‍ക്കാറിനു മുന്നിലത്തെി. പഴയ അപേക്ഷകരില്‍നിന്ന് കമീഷണര്‍മാരെ തെരഞ്ഞെടുക്കണമെന്ന് ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടെങ്കിലും അതിനെ ചോദ്യംചെയ്ത് കേന്ദ്രം സമര്‍പ്പിച്ച പ്രത്യേക അവധി ഹരജി സുപ്രീംകോടതിയിലുണ്ട്.
2014ല്‍ അപേക്ഷിച്ചവരില്‍ 80 ശതമാനവും പുതിയ ലിസ്റ്റിലുണ്ടെന്നും പഴയ പട്ടിക പ്രസക്തമല്ളെന്നുമാണ് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി സര്‍ക്കാറിനു നല്‍കിയ നിയമോപദേശം. പഴയ പട്ടികയില്‍ ബസ്സി അപേക്ഷകനല്ല. ജെ.എന്‍.യു വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആക്ഷേപമുള്ള ബസ്സിയെ പരിഗണിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി പരസ്യമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിനുവേണ്ടി ഒത്താശചെയ്യുന്നവര്‍ക്ക് ഉന്നതപദവി ലഭിക്കുമെന്നതിന്‍െറ സൂചനയാണിതെന്ന് ‘ആപ്’ നേതാവ് അശുതോഷ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.