കനയ്യ കുമാറിന്‍െറ കുടുംബത്തിന് പൊലീസ് സംരക്ഷണം
text_fieldsപട്ന: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യകുമാറിന്‍െറ കുടുംബത്തിന് ബിഹാര്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. കനയ്യകുമാറിനെ കഴിഞ്ഞ ദിവസം ഡല്‍ഹി പട്യാല ഹൗസ് കോടതയില്‍ എത്തിച്ചപ്പോള്‍ ബി.ജെ.പി അനുകൂലികളായ അഭിഭാഷകര്‍ മര്‍ദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുടുംബത്തിന് ബിഹാര്‍ പൊലീസ് സംരഷണം ഏര്‍പ്പെടുത്തിയത്.
ബിഹാറിലെ ബെഗുസറായ് ജില്ലയിലെ ഗ്രാമീണ മേഖലയിലാണ് കനയ്യ കുമാറിന്‍െറ കുടുംബം താമസിക്കുന്നത്. രോഗബാധിതനായി കിടപ്പിലായ പിതാവും അംഗണവാടി ജീവനക്കാരിയായ അമ്മ മീന ദേവിയും മൂത്ത സഹോദന്‍ മണികാന്തുമാണ് ഇവിടെയുള്ളത്. കനയ്യകുമാറിനെ ആക്രമിച്ച വാര്‍ത്ത വന്നയുടന്‍ കുടുംബത്തിന് സംരക്ഷണം ഉറപ്പുവരുത്തമമെന്ന് ബിഹാര്‍ പൊലീസ് ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.