കനയ്യ കുമാറിനെ അനുകൂലിച്ച് പ്രതിഷേധം; കോവനും അനുയായികളും അറസ്റ്റില്‍
text_fieldsചെന്നൈ: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്‍െറ അന്യായ അറസ്റ്റിലും മര്‍ദനമേറ്റ സഭവത്തിലും പ്രതിഷേധിച്ച സാമൂഹ്യ പ്രവര്‍ത്തകനും നാടന്‍ പാട്ടുകാരനുമായ കോവനെയും അനുയായികളെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച ഗുങ്കംപക്കത്തെ ശാസ്ത്രിഭവനില്‍ മുന്നില്‍ സമരം ചെയ്ത കോവനുള്‍പ്പടെ 15 പേരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്.
കനയ്യ കുമാറിനെ വിട്ടയക്കുക, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എ.ബി.വി.പി യെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കലാ സാംസ്കാരിക സംഘടനയായ മക്കള്‍ കലൈ ഇലകിയ കഴകം, റെവല്യൂഷണറി സ്റ്റുഡന്‍സ് യൂത്ത് ഫ്രണ്ട് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെയും കേന്ദ്ര സര്‍ക്കാറിനെയും വിമര്‍ശിച്ച് പാട്ട് പാടിയതിന്‍െറ പേരില്‍ കോവനെ മുമ്പും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.