ഭരണകൂടത്തിന്‍റെ നാവാകാന്‍ തങ്ങളില്ലെന്ന് രാജിവെച്ച എ.ബി.വി.പി നേതാക്കള്‍
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യു സംഭവത്തില്‍ ഭരണകൂട നടപടിയില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്ന് രാജിവെച്ച എ.ബി.വി.പി നേതാക്കള്‍ ബി.ജെ.പി സര്‍ക്കാറിനെതിരെ തിരിയുന്നു. വിദ്യാര്‍ഥി സമൂഹത്തിനു നേരെ നടക്കുന്ന അന്യായമായ അടിച്ചമര്‍ത്തലില്‍ സര്‍ക്കാറിന്‍റെ നാവായി വര്‍ത്തിക്കാന്‍ തങ്ങളൊരുക്കമല്ളെന്ന് ഇവര്‍ തുറന്നടിച്ചു. രാജിവെച്ച ജെ.എന്‍.യു എ.ബി.വി.പി ജോയന്‍റ് സെക്രട്ടറി പ്രദീപ് നര്‍വാളിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ഉള്ളത്. ഇതിനുപുറമെ, മൂന്നുപേരും സംയുക്തമായി എഴുതിയ കത്തിലും ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. പ്രദീപ് നര്‍വാളിനു പുറമെ, യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് എ.ബി.വി.പി യൂണിറ്റ് പ്രസിഡന്‍റ് രാഹുല്‍ യാദവ്, അതേ യൂണിറ്റിലെ സെക്രട്ടറി അങ്കിത് ഹാന്‍സ് എന്നിവര്‍ ആണ് കഴിഞ്ഞ ദിവസം കൂട്ടരാജി വെച്ചത്.
നിലവില്‍ ജെ.എന്‍.യുവില്‍ നടക്കുന്ന സംഭവങ്ങള്‍ക്കു പുറമെ പാര്‍ട്ടിക്കകത്ത് മനുസ്മൃതിയുമായി ബന്ധപ്പെട്ട വിഷയത്തിലും രോഹിത് വെമുല വിഷയത്തിലും തങ്ങള്‍ക്ക് നേരത്തെ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും പ്രദീപിന്‍െറ ഫേസ്ബുക്ക് പോസ്റ്റില്‍ അക്കമിട്ട് പറയുന്നു. ഫെബ്രുവരി ഒമ്പതിന് കാമ്പസില്‍ നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരവും ഹൃദയം നുറുക്കുന്നതുമാണ്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ ആരായാലും നിയമപരമായി ശിക്ഷിക്കപ്പെടണം. എന്നാല്‍, എന്‍.ഡി.എ സര്‍ക്കാര്‍ കാര്യങ്ങളെ അങ്ങനെയല്ല കൈകാര്യം ചെയ്യുന്നത്. പ്രൊഫസര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള അഭിഭാഷകരുടെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നു. കനയ്യ കുമാറിനെ വരെ കോടതിക്കുമുന്നില്‍ ആക്രമിച്ചു. ഇതൊന്നും ഒരിക്കലും ന്യായീകരിക്കാനാവില്ല. ഇതിനെ ഞങ്ങള്‍ കാണുന്നത് ചോദ്യം ചെയ്യാനുള്ള അവകാശവും അടിച്ചമര്‍ത്തലിന്‍റെ ആശയവും തമ്മിലുള്ള വ്യത്യാസമായാണ്. എല്ലാ ഇടതുപക്ഷത്തെയും ദേശവിരുദ്ധമായി ചിത്രീകരിക്കലാണിത്. ആളുകള്‍ ജെ.എന്‍.യു അടച്ചുപൂട്ടണമെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഞങ്ങള്‍ പറയുന്നത് ‘ഷട്ട് ഡൗണ്‍ സീ ന്യൂസ്’ എന്ന കാമ്പയിന്‍ നടത്തണമെന്നാണ്. സുദീര്‍ഘമായ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടരുന്നു.
എന്നാല്‍, അതിനുശേഷം ഇട്ട പോസ്റ്റില്‍ തന്‍റെ അക്കൗണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ളെന്നും താന്‍ തന്നെയാണ് മുമ്പ് പോസ്റ്റ് ഇട്ടതെന്നും പറയുന്നു. ‘ഞാന്‍ ഇവിടെ തന്നെയുണ്ട്, എന്‍റെ ജെ.എന്‍.യുവിനുവേണ്ടി. ഞാന്‍ ഏറെ സ്നേഹിക്കുന്ന ജെ.എന്‍.യുവിന്‍റെ സംസ്കാരം സംരക്ഷിക്കുന്നതിന് വേണ്ടി...അതിനെ ഞാന്‍ സംരക്ഷിക്കുക തന്നെ ചെയ്യും....’’-സ്റ്റാന്‍റ് വിത്ത് ജെ.എന്‍.യു എന്ന ഹാഷ് ടാഗോടെയാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്.
#SAVEJNU #SAVEDEMOCRACYDear friends, We, Pradeep, Joint Secretary, ABVP JNU UNIT, Rahul...
Posted by Pradeep Narwal on Wednesday, February 17, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.