ദേശ ദ്രോഹികളെ പിന്തുണക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നതല്ല സഹിഷ്ണുത വെങ്കയ്യ നായിഡു
text_fieldsവിശാഖപട്ടണം: സഹിഷ്ണുതയെന്നാല്‍ ദേശ ദ്രോഹികളെ പിന്തുണക്കുന്ന മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നതല്ളെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. പാര്‍ലമെന്‍്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിനെ പിന്തുണച്ച് മുദ്രാവാക്യം മുഴക്കുന്നത് കേള്‍ക്കുമ്പോള്‍ എങ്ങിനെയാണ് മൗനം പാലിക്കുകയെന്നും വെങ്കയ്യ നായിഡു ചോദിച്ചു. വിശാഖപട്ടണത്ത് പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഹ്മണ സംസ്കാരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ജെ.എന്‍.യുവില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ യോഗം ചേര്‍ന്നത്. എന്നാല്‍ അത് അഫ്സല്‍ ഗുരുവിനെ പുകഴ്ത്തുന്ന മുദ്രാവാക്യത്തിലാണ് അവസാനിച്ചത്. ‘ഭാരതത്തിന്‍െറ നാശം വരെ ഈ സമരം തുടരും, അഫ്സല്‍, താങ്കളുടെ കൊലയാളികള്‍ ജീവിച്ചിരിക്കുന്നതില്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു’ എന്ന മുദ്രാവാക്യം വിളിയോടെയാണ് ആ യോഗം അവസാനിച്ചതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്നവരെ അടിയന്തിരമായി ഒറ്റപ്പെടുത്തണം. ജെ.എന്‍.യുവില്‍ നടന്ന അത്യന്തം അപലപനീയമായ നടപടികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കുകയും വേണമന്ന് കേന്ദ്ര പാര്‍ലമെന്‍്ററി കാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
ജെ.എന്‍.യുവിലെ സംഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ചില പാര്‍ടികള്‍ ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. പാര്‍ലമെന്‍്റ് ആക്രമണത്തിന്‍െറ മുഖ്യ സുത്രധാരന്‍ അഫ്സല്‍ ഗുരു ആയിരുന്നുവെന്നും രവി ശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.