ഗുജറാത്തിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വിലക്ക്
text_fieldsഅഹ്മദാബാദ്: രാജ്യത്താകമാനം ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ സ്വന്തംനാട്ടില്‍ അവിവാഹിതരായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക്. ഗുജറാത്ത് തലസ്ഥാനമായ അഹ്മദാബാദില്‍നിന്ന് നൂറുകിലോമീറ്റര്‍ മാത്രം അകലെയുള്ള സുരജ് ഗ്രാമത്തിലാണ് പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
‘കുറ്റക്കാരെന്ന്’ കണ്ടത്തെുന്നവരില്‍നിന്ന് 2100 രൂപ പിഴയീടാക്കുമെന്നും സുരജ് ഗ്രാമത്തലവന്‍ ദേവ്ഷി വാന്‍കര്‍ പറഞ്ഞു. ഫോണ്‍ ഉപയോഗിക്കുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 200 രൂപ പാരിതോഷികം നല്‍കും. അത്യാവശ്യഘട്ടത്തില്‍ ബന്ധുക്കള്‍ക്ക് പെണ്‍കുട്ടികളുമായി സംസാരിക്കണമെന്ന് തോന്നിയാല്‍ ഇവരുടെ രക്ഷാകര്‍ത്താക്കളെ വിളിക്കാം. അവര്‍ ഫോണ്‍ പെണ്‍കുട്ടിക്ക് കൈമാറും.
എന്തിനാണ് പെണ്‍കുട്ടികള്‍ക്ക് ഫോണെന്ന് ഗ്രാമത്തലവന്‍ ചോദിക്കുന്നു. സമയവും പണവും പാഴാക്കാന്‍ മാത്രമേ ഇന്‍റര്‍നെറ്റ് ഉപകരിക്കൂ. പഠിക്കാനും മറ്റു ജോലികള്‍ ചെയ്യാനുമാണ് പെണ്‍കുട്ടികള്‍ സമയം ചെലവഴിക്കേണ്ടതെന്നും ദേവ്ഷി വാന്‍കര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.