സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസ്
text_fieldsന്യൂഡല്‍ഹി: 2002 ലെ വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസയച്ചു. കേസില്‍ സല്‍മാന്‍ ഖാനെ കുറ്റ വിമുക്തനാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാർ നല്‍കിയ ഹരജിയിലാണ് നോട്ടീസ്. മഹാരാഷ്ട്ര സര്‍ക്കാരിനു പുറമെ അപകടത്തില്‍ പരിക്കേറ്റ വ്യക്തിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
2002 സെപ്തംബര്‍ 28ന് മുംബൈയില്‍ സല്‍മാന്‍ ഖാന്‍ സഞ്ചരിച്ച ലാൻറ് ക്രൂയിസര്‍ കാര്‍ നിയന്ത്രണം വിട്ട് വഴിയരികില്‍ ഉറങ്ങുകയായിരുന്നവരുടെ മേല്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. കേസില്‍ സല്‍മാന്‍ ഖാനെ വിചാരണകോടതി ശിക്ഷിച്ചെങ്കിലും ബോംെബെ ഹൈകോടതി നിരുപാധികം വിട്ടയക്കുകയായിരുന്നു. സല്‍മാന്‍ ഖാനാണ് കാറോടിച്ചിരുന്നത് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. കാറോടിച്ചത് സല്‍മാനാണ് എന്നതിന് തെളിവില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ഇന്ന് കോടതിയില്‍ വാദിച്ചു. ഒരേെയാരു സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സല്‍മാനെ വിചാരണ കോടതി ശിക്ഷിച്ചതെന്നും കപില്‍ സിബല്‍ പറഞ്ഞു.
എന്നാല്‍, ഒരു സാക്ഷിയുടെ തെളിവ് മാത്രമല്ല, സല്‍മാനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു. കേസില്‍ സല്‍മാനെ വിട്ടയച്ചത് നീതിയെ പരിഹാസ്യമാക്കുന്നതാണ്. ഖാന്‍െറ ഡ്രൈവറാണ് കാറോടിച്ചതെന്ന ഹൈകോടതിയുടെ കണ്ടത്തെല്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.