സുപ്രീംകോടതി നിര്‍ദേശം മറികടന്ന് ഡല്‍ഹിയിൽ അഭിഭാഷകരുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: പട്യാല ഹൗസ് കോടതിക്ക് പുറത്ത് ആർ.എസ്.എസ് അനൂകൂല അഭിഭാഷകരുടെ പ്രതിഷേധം. സുപ്രീംകോടതിയുടെ നിർദേശങ്ങൾ മറികടന്ന് പട്യാല ഹൗസ് കോടതിക്ക് അകത്തുനിന്നാണ് അഭിഭാഷകർ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധ പ്രകടനം ഇന്ത്യാ ഗേറ്റ് ചുറ്റി വീണ്ടും കോടതിക്ക് മുന്നിലെത്തി. രാജ്യേദ്രാഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഡൽഹി സർവകലാശാല മുൻ അധ്യാപകനായ എസ്.എ.ആർ ഗീലാനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകരുടെ പ്രതിഷേധം.
കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയിലെ അക്രമങ്ങൾക്ക് നേതൃത്വം നൽകിയ അഭിഭാഷകൻ വിക്രം സിങ് ചൗഹാെൻറ ആഹ്വാന പ്രകാരമാണ് അഭിഭാഷകർ പ്രകടനം നടത്തിയത്. അഭിഭാഷകരെ കരിതേച്ചു കാണിക്കാൻ ചില മാധ്യമങ്ങൾ ശ്രമം നടത്തുകയാണെന്നും ഇതിനെതിരെയുള്ള സമാധാന റാലിയിൽ പെങ്കടുക്കണമെന്നും വിക്രം ചൗഹാൻ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു.
വിക്രം സിങ് ചൗഹാെൻറ നേതൃത്വത്തിലാണ് അഭിഭാഷകര്‍ മാര്‍ച്ച് നടത്തുന്നത്. ഉച്ചക്കു മൂന്നുമണിയോടെയാണ് ആർ.എസ്.എസ് അനൂകൂല അഭിഭാഷകർ വന്ദേമാതരം വിളികളുമായി മാർച്ച് നടത്തിയത്. ജെ.എൻ.യു അടച്ചുപൂട്ടണമെന്നും രാജ്യദ്രോഹികൾക്കെതിരെ നടപടി വേണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.
#WATCH Lawyers protest march from Patiala House court to India Gate (Delhi), raising slogans of "Vande Mataram"https://t.co/yks9KVcwFo
— ANI (@ANI_news) February 19, 2016
രാജ്യദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്ത െജ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് വിക്രം ചൗഹാെൻറ നേതൃത്വത്തിൽ അഭിഭാഷകർ ജെ.എൻ.യു വിദ്യാർഥികളെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചത്. അക്രമത്തിന് നേതൃത്വം നൽകിയ വിക്രം സിങ് ചൗഹാനെതിരെ പൊലീസ് സമൻസ് പുറപ്പെടുവിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന പൊലീസിെൻറ നോട്ടീസ് വിക്രം ചൗഹാൻ അവണിക്കുകയായിരുന്നു. പട്യാല ഹൗസ് കോടതിയിലെ അഭിഭാഷകരുടെ നടപടിക്കെതിരെ ബാർ കൗൺസിൽ രംഗത്തുവന്നിരുന്നു. അക്രമം ആളിക്കത്തിക്കുന്ന ഒരു നടപടിയും അഭിഭാഷകരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുെതന്ന് സുപ്രീംകോടതിയും നിർദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് അഭിഭാഷകർ പ്രകടനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.