ആയുഷ് മരുന്നുകളുടെ നിലവാരത്തില്‍ കേന്ദ്രത്തിന് ആശങ്ക
text_fieldsന്യൂഡല്‍ഹി: ആയുഷ് (ആയുര്‍വേദ, യോഗ, യൂനാനി, സിദ്ധ, ഹോമിയോ) മരുന്നുകളുടെ ഗുണനിലവാരത്തില്‍ കേന്ദ്ര സര്‍ക്കാറിന് ആശങ്ക. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍െറ ചുമതലയുള്ള സഹമന്ത്രി ശ്രീപദ് യെസോ നായികാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. ഗുണനിലവാരം കുറഞ്ഞ ആയുഷ് മരുന്നുകള്‍ നിരന്തരമായി വിപണിയിലത്തെുന്നെന്നും ഇത് തടയാന്‍ നിയമം സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ളെന്നും ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ആയുഷ് സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പലതവണ ഇക്കാര്യം പല അംഗങ്ങളും ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആയുഷ് മരുന്നുകളുടെ നിലവാരം ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ തയാറാകണം. എന്നാല്‍, സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് നല്ല പ്രതികരണമല്ല ലഭിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മരുന്നുകമ്പനികള്‍ക്കെതിരെ സ്വീകരിച്ച നടപടി വിശദീകരിക്കുന്ന റിപ്പോര്‍ട്ടുപോലും പല സംസ്ഥാനങ്ങളും കേന്ദ്രത്തിന് നല്‍കിയിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം തടയാനുള്ള നടപടി ഫലംകാണുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ആയുഷ് മരുന്നുകളെ ആഗോളതലത്തില്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.