പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്താന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
text_fieldsലാഹോര്‍/ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ മുഖ്യ സൂത്രധാരന്‍ എന്ന് ഇന്ത്യ ആരോപിച്ച ജയ്ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിന്‍െറ പേരില്ലാതെ പാകിസ്താന്‍െറ എഫ്.ഐ.ആര്‍.
ആഴ്ചകള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ‘തിരിച്ചറിയാത്ത ആളുകള്‍’ക്കെതിരെയാണ് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റന്‍വാലയില്‍ തീവ്രവാദ വിരുദ്ധ വകുപ്പില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യന്‍ അതിര്‍ത്തി കടന്ന നാല് ഭീകരവാദികളെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. ജയ്ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹര്‍, സഹോദരന്‍ റൗഫ്, മറ്റ് അഞ്ചു പേര്‍ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ പ്രധാനമായും ആരോപണം ഉന്നയിച്ചിരുന്നതെങ്കിലും എഫ്.ഐ.ആറില്‍ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല.
പാകിസ്താന്‍ പീനല്‍കോഡിലെ 302, 324, 109, തീവ്രവാദ വിരുദ്ധ നിയമത്തിലെ 7, 21-ഐ വകുപ്പുകള്‍പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലത്തെിയ ഭീകരര്‍ ആക്രമണത്തിന് തൊട്ടുമുമ്പ് പാകിസ്താനിലേക്ക് വിളിച്ചിരുന്ന നമ്പറുകളും എഫ്.ഐ.ആറിലുണ്ട്.
അതേസമയം, ആക്രമണം സംബന്ധിച്ച് ഇന്ത്യയോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുമെന്ന് പഞ്ചാബ് പ്രവിശ്യ നിയമമന്ത്രി റാണ സനയുല്ല പറഞ്ഞു. മസ്ഊദ് അസ്ഹര്‍ ഉള്‍പ്പെടെ കുറ്റക്കാരാണെന്ന് കണ്ടത്തെുന്ന ആര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരെ പോരാടാനുള്ള പാകിസ്താന്‍െറ ആത്മാര്‍ഥയെ സംശയിക്കരുതെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള പാക് ശ്രമങ്ങള്‍ക്ക് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തശേഷമുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് സംയുക്ത അന്വേഷണസംഘത്തെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ നിര്‍ദേശപ്രകാരം നിയമിക്കപ്പെട്ട ആറംഗ പ്രത്യേക അന്വേഷണസംഘമാണ് ഇതുവരെ കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.