രാജ്യസ്നേഹം ആര്‍.എസ്.എസില്‍നിന്ന് പഠിക്കേണ്ടതില്ല: രാഹുല്‍
text_fieldsറായ്ബറേലി: രാജ്യസ്നേഹം ആര്‍.എസ്.എസില്‍നിന്ന് പഠിക്കേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജെ.എന്‍.യു വിഷയത്തില്‍ രാഹുല്‍ ഗാന്ധി ദേശവിരുദ്ധരെ പിന്തുണക്കുന്നു എന്ന ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് രാജ്യസ്നേഹം ബി.ജെ.പിയില്‍നിന്ന് പഠിക്കേണ്ട ആവശ്യമില്ല. അത് എന്‍െറ രക്തത്തിലുള്ളതാണ്. രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരാണ് എന്‍െറ കുടുംബം. ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്’ -അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യു സംഘര്‍ഷവും പട്യാല കോടതിയിലെ ആക്രമണവും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി. രാഷ്ട്രീയ അരാജകത്വവും ജനാധിപത്യ അവകാശങ്ങളുടെ അട്ടിമറിയും ഒഴിവാക്കാന്‍ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം.
വാഗ്ദാനം പാലിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടതായി തന്‍െറ മണ്ഡലമായ അമത്തേിയിലെ സലോണിലുള്ള കര്‍ഷകരുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.