ഇടത്–കോണ്‍ഗ്രസ് സഖ്യത്തെ ഭയമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
text_fieldsകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ ഭയപ്പെടുന്നില്ളെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളെയും ജനം കൈവിട്ടതാണ്. ആനിലക്ക് സഖ്യത്തെ എന്തിന് ഭയക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുബ്രതാ ബക്ഷി പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് മാത്രമാണ് പാര്‍ട്ടി ചിന്തിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സി.പി.എം സഖ്യത്തോട് മത്സരിക്കേണ്ടിവന്നാലും പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് ദരക് ഒബ്രിയന്‍ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്-ഇടതു സഖ്യവും തൃണമൂലും തമ്മില്‍ ശക്തമായ മത്സരത്തിന് സാധ്യതയുണ്ടെന്ന തെരഞ്ഞെടുപ്പ് സര്‍വേ ഫലം കെട്ടുകഥ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ശത്രുതയില്‍ കഴിയുന്ന രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ ഒരുമിച്ചാല്‍ അവര്‍ക്ക് 100 ശതമാനം വോട്ട് നേടാന്‍ സാധിക്കുമെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. പുതിയ സഖ്യത്തിന് 20 ശതമാനം വോട്ട് മാത്രമേ നേടാനാവൂവെന്നാണ് നിഷ്പക്ഷ വിലയിരുത്തല്‍ നടത്തുന്നവരുടെ അഭിപ്രായമെന്നും ഒബ്രിയന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.