കാലിഖോ പുല്‍ അരുണാചല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsഗുവാഹതി: അരുണാചല്‍പ്രദേശിന്‍െറ ഒമ്പതാമത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് വിമത നേതാവ് കാലിഖോ പുല്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.പി. രാജ്ഖോവ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് വിമതര്‍ക്കു പുറമെ 11 ബി.ജെ.പി എം.എല്‍.എമാരും രണ്ടു സ്വതന്ത്രരുമുള്‍പ്പെടെ 32 അംഗ എം.എല്‍.എ സംഘവുമായി ബുധനാഴ്ച ഗവര്‍ണറെ കണ്ട കാലിഖോ പുല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശ അംഗീകരിച്ച് പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭരണം അവസാനിപ്പിച്ചിരുന്നു.
അസംബ്ളിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ടിന് അനുമതി നല്‍കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന കോണ്‍ഗ്രസ് ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. ഇപ്പോഴും വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അതിന് കഴിയില്ളെന്ന് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്‍െറ അധ്യക്ഷതയിലുള്ള ബെഞ്ച് അറിയിച്ചു. 60 അംഗ അസംബ്ളിയിലെ 47 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 21 വിമതര്‍ മുന്‍ മുഖ്യമന്ത്രി നബാം തുക്കിക്കുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒരു മാസം നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ബി.ജെ.പി പിന്തുണയോടെ മുന്‍ ആരോഗ്യ-ധനകാര്യ മന്ത്രിയായ പുല്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.