ബി.ജെ.പി എം.എല്‍.എ ഒ.പി. ശര്‍മ യെ പുറത്താക്കാന്‍ ശിപാര്‍ശ
text_fieldsന്യൂഡല്‍ഹി: ‘ആപ്’ വനിതാ എം.എല്‍.എയോട് അശ്ളീലച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി എം.എല്‍.എ ഒ.പി. ശര്‍മയുടെ എം.എല്‍.എ സ്ഥാനം എടുത്തുകളയുന്നതിന് ശിപാര്‍ശ ചെയ്യാന്‍ ഡല്‍ഹി നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ നവംബറില്‍ സഭാസമ്മേളനത്തിനിടെ വനിതാ എം.എല്‍.എ അല്‍ക ലാംബയോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്ന പരാതിയില്‍ ശര്‍മയെ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വിഷയം പരിശോധിക്കാന്‍ എത്തിക്സ് കമ്മിറ്റിയോടും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തമാസം തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ കമ്മിറ്റി ശിപാര്‍ശ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. അല്‍ക ലാംബയോട് മാപ്പുപറയാന്‍ നിരവധിതവണ ശര്‍മയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് സന്നദ്ധമാകാത്തതിനെ തുടര്‍ന്നാണ് നടപടിക്ക് ശിപാര്‍ശ ചെയ്തതെന്ന് കമ്മിറ്റിയിലെ അംഗങ്ങള്‍ പ്രതികരിച്ചു. കമ്മിറ്റിയുടെ തീരുമാനം ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമാണെന്ന് ശര്‍മ ആരോപിച്ചു. കഴിഞ്ഞദിവസം പട്യാല കോടതിവളപ്പില്‍ സി.പി.ഐ പ്രവര്‍ത്തകനെ ആക്രമിച്ചതിന് അറസ്റ്റിലായ ശര്‍മ ജാമ്യംനേടി ഇറങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.