Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2016 6:06 PM IST Updated On
date_range 4 April 2017 6:10 PM ISTകനയ്യക്ക് ഐക്യദാർഢ്യവുമായി ഗിരീഷ് കർണാട്; എ.ബി.വി.പി അപകടകരമായ സംഘടന
text_fieldsbookmark_border
ബംഗളുരു: എ.ബി.വി.പി ഏറ്റവും അപകടകാരിയായ സംഘടനയെന്ന് കന്നട സാഹിത്യകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട്. രാജ്യം ഭിന്നിച്ചാല്‍ അതിന്‍റെ ഉത്തരവാദികള്‍ ആയിരിക്കുമെന്നും ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തില്‍ ബംഗളുരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യു വിദ്യാര്‍ഥികളെ പ്രതിക്കുട്ടില്‍ നിര്‍ത്തുന്ന സംഘടിത നീക്കമാണ് നടത്തുന്നത്. വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെയുള്ള കേസിന് യാതൊരു അടിസ്ഥാനവുമില്ല. ഭിന്ന അഭിപ്രായം പറയുന്നവരെ രാജ്യ ദ്രോഹികളാക്കുന്നത് അവകാശ ലംഘനമാണ്. മുമ്പ് ടിപ്പു സുല്‍ത്താനെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് സംഘ്പരിവാര്‍ സംഘടനകളില്‍ നിന്ന് വധഭീഷണി നേരിടുന്നയാളാണ് കര്‍ണാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story