ജമ്മുകശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാലു പേർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ പാംപൂരിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദിയാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ആർമി ക്യാപ്റ്റൻ, രണ്ട് സി.ആർ.പി.എഫ് ജവാൻമാർ, ഒരു സിവിലിയൻ എന്നിവരാണ് കൊല്ലപ്പെട്ടത്. 10 സൈനികർക്ക് പരിക്കേറ്റു. സർക്കാർ കെട്ടിടത്തിൽ ഒളിച്ചിരുന്നാണ് ജമ്മു-ശ്രീനഗർ ഹൈവേയിലൂടെ പോവുകയായിരുന്ന സി.ആർ.പി.എഫിൻെറ ബസ് ആക്രമിക്കപ്പെട്ടത്.
ക്യാപ്റ്റൻ പവൻകുമാറാണ് കൊല്ലപ്പെട്ടത്. സൈനിക ഡ്രൈവർ ആർ.കെ റെയ്ന, ഹെഡ് കോൺസ്റ്റബിൾ ബോലെ സിങ് എന്നിവരാണ് കൊല്ലപ്പെട്ട ജവാൻമാരെന്നും സൈന്യം സ്ഥിരീകരിച്ചു.
കെട്ടിടത്തിനകത്തുണ്ടായിരുന്ന മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരെയും രക്ഷപ്പെടുത്തിയതതായി സുരക്ഷാസേന അറിയിച്ചു. ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യവും സുരക്ഷാസേനയും വളഞ്ഞു. രണ്ടോ മൂന്നോ തീവ്രവാദികൾ കെട്ടിടത്തിനകത്തുണ്ടെന്നാണ് നിഗമനം. സമീപത്തെ കെട്ടിടങ്ങളിൽ നിന്നും ആളുകളെ പൂർണമായും ഒഴിപ്പിച്ച സൈന്യം ഈ മേഖലയിലൂടെയുള്ള ഗതാഗതവും നിരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.