സി.പി.ഐ നേതാവ് ഡി. രാജ രാജ്യം വിടണമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി
text_fieldsകോയമ്പത്തൂര്‍: ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി നക്സലൈറ്റുകളുടെ കൂടാരമായി വരികയാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ. കോയമ്പത്തൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്സല് ഗുരു അനുസ്മരണം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് പിന്നില്‍ തീവ്രവാദ സംഘടനയാണ്. രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങിയ നേതാക്കള്‍ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ്. ഡി. രാജയുടെ മകളും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഇന്ത്യന്‍ ദേശീയത അംഗീകരിച്ചില്ലെങ്കില്‍ ഡി. രാജ കുടുംബത്തോടൊപ്പം രാജ്യം വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് നിയന്ത്രണം വേണം. ഇത്തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനം ചൈനയിലോ അമേരിക്കയിലോ നടക്കില്ലെന്നും ജെ.എന്‍.യു വിദ്യാര്‍ഥികളുടെ പേരില്‍ സ്വീകരിച്ച നടപടിയില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.