ഒളിവിലായിരുന്ന വിദ്യാർഥികൾ ജെ.എൻ.യുവിൽ
text_fieldsന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികള്‍ അറസ്റ്റിന് തയാറായി കാമ്പസിലെത്തി. കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അശുതോഷ് എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് കാമ്പസിലത്തെിയത്. രാത്രി 10 മണിയോടെ ബിര്‍സ-അംബേദ്കര്‍ വിദ്യാര്‍ഥി സംഘടന നടത്തിയ പരിപാടിയില്‍ വിവാദമായ ചടങ്ങിന്‍െറ മുഖ്യസംഘാടകന്‍ എന്നാരോപിക്കുന്ന ഉമര്‍ ഖാലിദ് വിദ്യാര്‍ഥികളോട് സംസാരിച്ചു. തനിക്കെതിരെ സമന്‍സ് ഇല്ല എന്നും നിയമപരമായ നടപടികള്‍ നേരിടാന്‍ തയാറാണെന്നും ഉമര്‍ അറിയിച്ചു. പൊലീസ് കാമ്പസിലത്തെിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അധ്യാപകരും വിദ്യാര്‍ഥികളും കൂട്ടമായി ഒത്തുചേര്‍ന്നിരിക്കുകയാണ്. വാഴ്സിറ്റി പരിസരത്ത് കാത്തുനിന്ന പൊലീസ് വാഴ്സിറ്റി അധികൃതരുടെ അനുമതി തേടിയിട്ടുണ്ട്.
പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്‍െറ പേരില്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതേ കുറ്റത്തിന് ജെ.എന്‍.യു യൂനിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ ഈമാസം 12ന് അറസ്റ്റ് ചെയ്തത് രാജ്യത്തിനകത്തും പുറത്തും കടുത്ത വിമര്‍ശത്തിനിടയാക്കിയിരുന്നു.
ഉമര്‍ ഖാലിദിനെ കുറിച്ച സൂചന ലഭിക്കാനായി ഡല്‍ഹി ആസ്ഥാനമായുള്ള നാലു മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് ചോദ്യംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.