വിദ്യാർഥികൾ കീഴടങ്ങിയില്ലെങ്കിൽ മറ്റുവഴികൾ നോക്കേണ്ടിവരുമെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എൻ.യു വിദ്യാർഥികൾ കീഴങ്ങിയില്ലെങ്കിൽ പൊലീസിന് മറ്റുവഴികൾ തേടേണ്ടിവരുമെന്ന് ഡൽഹി പൊലീസ് കമീഷണർ ബി.എസ് ബസി. അവർ അന്വേഷണവുമായി സഹകരിക്കണം. നിരപരാധികളാണെങ്കിൽ തെളിവുകൾ ഹാജരാക്കണമെന്നും ബസി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡൽഹി പൊലീസ് ജെ.എൻ.യു ക്യാമ്പസിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന്, ധാരാളം അവസരങ്ങളും മാർഗങ്ങളും ലോകത്തുണ്ട് എന്നായിരുന്നു ബസിയുടെ പ്രതികരണം. തൻെറ നേതൃത്തിലുള്ള ഡൽഹി പൊലീസിന് വിഷയം കൈകാര്യം ചെയ്യാൻ കെൽപുണ്ടെന്നും ബസി കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രിയാണ് ഉമർ ഖാലിദ് അടക്കമുള്ള അഞ്ച് വിദ്യാർഥികൾ ജെ.എൻ.യു ക്യാമ്പസിൽ എത്തിയത്. ക്യാമ്പസിൽ എത്തിയ ഇവർ മറ്റു വിദ്യാർഥികളെ അഭിസംബോധന ചെയ്തു. തങ്ങൾ തീവ്രവാദികളല്ലെന്നും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. അഫ്സൽ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു എന്നാരോപിച്ചാണ് ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.