ഹിന്ദി ദേശീയ ഭാഷയല്ലെന്ന് അടൂര്‍
text_fieldsമുംബൈ: ഹിന്ദി ഭാഷയെ ദേശീയ ഭാഷയായി അടിച്ചേല്‍പിക്കരുതെന്ന് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഹിന്ദിയും മറ്റു ഭാഷകളെപോലെ പ്രാദേശികഭാഷയാണ്. മികച്ച എഴുത്തുകാരുള്ള മനോഹര ഭാഷയാണ് ഹിന്ദി എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഭരണകാര്യത്തിലായാലും മറ്റും ഹിന്ദിയെ മറ്റു ഭാഷകളെക്കാള്‍ ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല -അടൂര്‍ പറഞ്ഞു. നഗരത്തിലെ മലയാള പ്രസിദ്ധീകരണമായ കാക്കയും പാഷന്‍ ഫോര്‍ കമ്യൂണിക്കേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഗേറ്റ്വേ ലിറ്റ് ഫെസ്റ്റിനത്തെിയ അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു.
ഒൗദ്യോഗികമായി രാജ്യത്ത് ഒറ്റ ഭാഷ എന്ന നിലയിലാണ് ഹിന്ദിയെ അടിച്ചേല്‍പിക്കുന്നത്. ഇന്ത്യ വിവിധ സംസ്കാരങ്ങളും ഭാഷകളും ജീവിത ശൈലികളും ഉള്ള രാജ്യമാണ്. അത് തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം. ഒരു ഭാഷ ദേശീയ ഭാഷ ആകണമെങ്കില്‍ ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആ ഭാഷ സംസാരിക്കണം. രാജ്യത്തിന്‍െറ പല ഭാഗത്തുമുള്ള ആളുകള്‍ക്ക് ഹിന്ദി അറിയില്ല എന്നതിനാല്‍ ഹിന്ദിയും ഒരു പ്രാദേശിക ഭാഷ മാത്രമാണ് -അടൂര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.