ഇന്ത്യ രോഹിതിനെ കേള്‍ക്കുന്നു...
text_fieldsന്യൂഡല്‍ഹി: ‘ഈ ജീവിതകാലം അവള്‍ സൗഹൃദം കണ്ടത്തൊത്തതില്‍ ഞാന്‍ മാപ്പു പറയണോ, അതോ ഇനിയുമൊരു ജീവിതത്തിന് കാരണം കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കണോ’ -ഈ വരികള്‍ കുറിച്ചിട്ട ‘കവി’യെ ജീവിച്ചിരിക്കെ തിരിച്ചറിഞ്ഞില്ളെങ്കിലും ഇന്നു ലോകമറിയും. അതെ, രോഹിത് വെമുലതന്നെ.
ജാതിവിവേചനത്തിനിരയായി മരണം തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായ അദ്ദേഹത്തിന്‍െറ കവിതകള്‍ തിരിച്ചു പിടിക്കാനും അക്ഷരങ്ങളിലൂടെ പുനര്‍ജന്മം നല്‍കാനും ശ്രമിക്കുകയാണ് തലസ്ഥാനത്തെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍.
ഡല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളജിലെ വിവര്‍ത്തന കേന്ദ്രത്തിന്‍െറ മുന്‍കൈയില്‍ രോഹിതിന്‍െറ കവിതകള്‍ മൊഴിമാറ്റം ചെയ്യുകയാണ്. മലയാളം, തമിഴ്, അസമിസ്, കശ്മീരി, ഹിന്ദി, ബംഗാളി, മറാത്തി, നേപ്പാളി, തെലുങ്ക്, ഉര്‍ദു, പഞ്ചാബി, കന്നഡ, ഒഡിയ എന്നിങ്ങനെ 13 ഭാഷകളിലേക്കാണ് കാമ്പസിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കവിതകള്‍ വിവര്‍ത്തനം ചെയ്തത്. ജാതീയത മേല്‍ക്കോയ്മ പുലര്‍ത്തുന്ന വ്യവസ്ഥിതിയുടെ ചൂഷണത്താല്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ വേദനയും ചിന്തയും പുറംലോകത്തത്തെിക്കാനുള്ള ശ്രമമാണിതെന്ന് ട്രാന്‍സ്ലേഷന്‍ സെന്‍റര്‍ കോഓഡിനേറ്റര്‍ പ്രഫ. എന്‍.പി. ആഷ്ലി പറഞ്ഞു. വിവര്‍ത്തനം ചെയ്ത കവിതകള്‍ ‘ഇന്ത്യ രോഹിതിനെ കേള്‍ക്കുന്നു’ എന്ന പേരില്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നുണ്ട്. കൂടുതല്‍ കവിതകള്‍കൂടി മൊഴിമാറ്റംചെയ്ത ശേഷം പുസ്തകരൂപത്തിലും അവ പുറത്തിറക്കും. അധ്യാപകരായ എന്‍.പി. ആഷ്ലി, പ്രഫ. ബെന്‍സ്റ്റന്‍ ജോണ്‍, പ്രഫ. അതിഥി സിങ് എന്നിവരും 25 വിദ്യാര്‍ഥികളും ചേര്‍ന്നാണ് മൊഴിമാറ്റവും വിഡിയോ ചിത്രീകരണവും നിര്‍വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.