കീഴടങ്ങാൻ സംരക്ഷണം ആവശ്യപ്പെട്ട് ജെ.എൻ.യു വിദ്യാർഥികൾ ഹൈകോടതിയിൽ
text_fieldsന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എൻ.യു വിദ്യാർഥികൾ കീഴടങ്ങാൻ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഉമർ ഖാലിദും മറ്റൊരു വിദ്യാർഥിയുമാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജി ഹൈകോടതി ഇന്നു തന്നെ പരിഗണിക്കും. ജനക്കൂട്ടത്തിെൻറ ആക്രമണത്തെ ഭയന്നാണ് തങ്ങൾ മാറിനിന്നതെന്ന് വിദ്യാർഥികൾ അറിയിച്ചു.
രാജ്യദ്രോഹക്കുറ്റത്തിന് ഡൽഹി പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് കാമ്പസിൽ നിന്ന് വിട്ടു നിന്ന വിദ്യാർഥികൾ ഞായറാഴ്ച രാത്രിയാണ് വീണ്ടും കാമ്പസിലെത്തിയത്. ഫെബ്രുവരി ഒമ്പതിന് നടന്ന പടിപാടിയിൽ ഇന്ത്യ വിരുദ്ധ മുദ്രാവക്യങ്ങൾ വിളിച്ചെന്ന് ആരോപിച്ചാണ് ഉമർ ഖാലിദ് അടക്കം അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തത്.
വിദ്യാർഥികൾ എത്തിയതറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തിയെങ്കിലും കാമ്പസിൽ കയറാൻ വൈസ് ചാൻസലർ അനുമതി നൽകിയിരുന്നില്ല. പൊലീസിനെ കാമ്പസില്‍ കയറ്റില്ലെന്ന നിലപാടിൽ അധ്യാപകരും വിദ്യാര്‍ഥികളും ഉറച്ചുനിന്നു. കീഴടങ്ങാൻ തയാറല്ലെന്നും അറസ്റ്റിന് തയാറാണെന്നുമായിരുന്നു വിദ്യാർഥികളുടെ നിലപാട്. എന്നാൽ വിദ്യാർഥികൾ കീഴടങ്ങണമെന്നും നിരപരാധിത്വം കോടതിക്കു മുന്നിൽ തെളിയിക്കുകയാണ് വേണ്ടതെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.