കനയ്യ കുമാറിൻെറ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറിൻെറ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡൽഹി ഹൈകോടതി മാറ്റി. ഈ മാസം 29ലേക്കാണ് (അടുത്ത തിങ്കളാഴ്ച) ഹരജി മാറ്റിയത്. കീഴടങ്ങിയ വിദ്യാർഥികളിൽ നിന്ന് കനയ്യയെ പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമേ ഹരജി പരിഗണിക്കാവൂ എന്ന് ഡൽഹി പൊലീസ് വാദിച്ചു. ഇതിൻെറ അടിസ്ഥാനത്തിലാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.
അതേസമയം, കനയ്യയയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഉമർ ഖാലിദിനും അനിർബൻ ഭട്ടാചാര്യക്കും മികച്ച സുരക്ഷ നൽകണമെന്നും ഡൽഹി പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
കനയ്യ കുമാർ, ഇന്നലെ കീഴടങ്ങിയ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരെ ഒന്നിച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കനയ്യയെ ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടുന്നതിനായി പട്യാല ഹൗസ് കോടതിയിൽ ഡൽഹി പൊലീസ് ഹരജി നൽകും.
ജെ.എൻ.യു വിദ്യാർഥികളായ ഉമർ ഖാലിദും അനിർബൻ ഭട്ടാചാര്യയും ഇന്നലെയാണ് പൊലീസിന് കീഴടങ്ങിയത്. ക്യാമ്പസിന് പുറത്തെത്തിയായിരുന്നു ഇവരുടെ കീഴടങ്ങൽ. വസന്ത്കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.