പൊതുസ്വത്ത് നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രതിഷേധങ്ങളുടെ ഭാഗമായി രാജ്യത്തിൻെറ സ്വത്ത് നശിപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. പൊതുസ്വത്ത് നശിപ്പിക്കുന്നവരിൽ നിന്ന് അതിൻെറ പണം ഈടാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. തനിക്കെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റത്തിനെതിരെ പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ നൽകിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർദേശം. പട്ടേൽ വിരുദ്ധ പ്രക്ഷോഭത്തിൽ പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു
ഇക്കാര്യത്തിൽ ശക്തമായ ഒരു തീരുമാനമുണ്ടാകണം. പ്രതിഷേധങ്ങളിൽ പൊതുസ്വത്ത് നശിപ്പിക്കുന്ന ആൾക്കാർക്കെതിരെ നടപടിയെടുക്കാൻ മാർഗനിർദേശങ്ങൾ ഉണ്ടാക്കണം. ഏത് രാഷ്ട്രീയ പാർട്ടിയായാലും ഏത് വിഭാഗമായാലും പ്രതിഷേധ പ്രകടനങ്ങളിൽ പൊതുസ്വത്ത് നശിപ്പിക്കരുതെന്ന് തിരിച്ചറിയണമെന്നും സുപ്രീംകോടതി പറഞ്ഞു.
ഹരിയാനയിലെ ജാട്ട് പ്രക്ഷോഭവും വൻ സ്തംഭനമാണ് ഉണ്ടാക്കിയത്. 850 ട്രെയിൻ സർവീസുകൾ റദ്ദാക്കി. 500 ഫാക്ടറികൾ അടച്ചിടുകയും അഞ്ച് ദശലക്ഷം ഡോളറിൻെറ വ്യവസായ നഷ്ടം ഉണ്ടാവുകയും ചെയ്തു. പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിലേക്കുള്ള ജലവിതരണവും തടസ്സപ്പെട്ടിരുന്നു.
സംസ്ഥാനത്തുടനീളം പൊതുസ്വത്തിന് നാശനഷ്ടമുണ്ടായി. റെയിൽവേയുടെ സ്വത്തുക്കൾക്കാണ് കൂടുതലും നഷ്ടമുണ്ടായത്. 12 റെയിൽവേസ്റ്റഷനുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. മൂന്ന് എഞ്ചിനും രണ്ട് ട്രാക്ക് മെഷീനുകളും നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.